കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്നശിശുദിനാഘോഷ കലാപരിപാടികൾ നവംബർ ഏഴ് തിങ്കളാഴ്ച ആരംഭിക്കും. കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ രാവിലെ 10 ന് ലളിത കലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി ആന്റ് ജവഹർ ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും’ എക്സി കൂട്ടിവ് ഡയറക്ടർ വി.ജയകുമാർ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ നന്ത്യാട് ബഷീർ, ബിനോയ് വേളൂർ എന്നിവർ പ്രസംഗിക്കും. വിവിധ കലാമത്സരങ്ങളിൽ 2500 കുട്ടികൾ പങ്കെടുക്കും.
Advertisements