കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയും നവയുഗ് ചിൽഡ്രൻസ് തിയേറ്ററും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ, ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക കുമാരി. ചിൻമയി ഉദ്ഘാടനം ചെയ്തു. ജോഷി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംവിധായകൻ ടോണി സുകുമാർ (ബോണാമി), തേക്കിൻകാട് ജോസഫ്, മാത്യൂസ് ഓരത്തേൽ, ഹേന ദേവദാസ്, ബിനോയി വേളൂർ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന ചിത്രമായി മികച്ച ചിത്രത്തിനും ബാലതാരത്തിനുമുള്ള അവാർഡ് നേടിയ ‘ബോണാമി’ പ്രദർശിപ്പിച്ചു. തുടർന്ന് മറാത്തി ചലച്ചിത്രമായ ‘എലിസബത്ത് ഏകാദശിയും’ ലിത്വാനിയൻ ചിത്രമായ ‘എക്‌സ്‌കുർസാന്തെ’യും പ്രദർശിപ്പിച്ചു. ഞായറാഴ്ച ഉച്ചയക്ക് 130 ന് പരീക്ഷ (ഹിന്ദി), 3.15 ന് വണ്ടർ (യുഎസ്) എന്നിവ മലയാളം സബ്‌ടൈറ്റിലോടെ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.