തിരുവനന്തപുരം: ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ എം.എം മണിയുടേത്, അത് തന്നെയല്ലേ വയ്ക്കാൻ പറ്റൂ എന്ന അധിക്ഷേപ പരാമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ചിമ്പാൻസിയെ പോലെ തന്നെയല്ലേ എം.എം മണി ഇരിക്കുന്നത്. അതിന് തങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും. മണിയുടെ മുഖം അങ്ങനെ ആയതിന് മണിയുടെ സൃഷ്ടാവിനോട് തന്നെ ചോദിക്കണം. മണിയുടെ മുഖം അങ്ങിനെ ആയതിന് ഞങ്ങൾ എന്ത് ചെയ്യണം. അതുകൊണ്ടല്ലേ ആ ചിത്രം വയ്ക്കേണ്ടി വന്നതെന്നും കെ.സുധാകരൻ ചോദിക്കുന്നു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു കെ.സുധാകരൻ. ഇതിനിടെ മാധ്യമപ്രവർത്തകർ എം.എം മണിയുടെ തല ചിമ്പാൻസിയുടെ ഉടലുമായി ചേർത്തു വച്ച് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനെ സംബന്ധിച്ചു ചോദ്യം ചോദിച്ചപ്പോഴായിരുന്നു കെ.സുധാകരന്റെ അധിക്ഷേപകരമായ പരാമർശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചയോടെയാണ് എം എം മണിയുടെ മുഖചിത്രം ആൾക്കുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവാദമായതോടെ പ്രവർത്തകർ ഫ്ലക്സ് കത്തിച്ചു മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ. രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ ചിത്രം കത്തിച്ചു. ഇതേ സംബന്ധിച്ചുള്ള ചോദ്യത്തോടെയാണ് കെ.സുധാകരന്റെ അധിക്ഷേപ പരാമർശം ഉണ്ടായത്. ഈ വിഷയത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞിരുന്നു. മഹിളാ കോൺഗ്രസിന്റെ മാപ്പിനെ സ്വാഗതം ചെയ്ത ശേഷമാണ് സുധാകരൻ അധിക്ഷേപ പരാമർശം നടത്തിയത്.