ഡല്‍ഹി : അമേരിക്കയെയും യു.എ.ഇയെയും പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 11,840 കോടി ഡോളറായാണ് ഉയർന്നത്. ഇതേ കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി 1667 കോടി ഡോളറിലെത്തി. 8.7 ശതമാനമാണ് ഉയർച്ച. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാകട്ടെ 3.24 ശതമാനം വർദ്ധിച്ച് 10170 കോടി ഡോളറിലെത്തി. ഇതോടൊപ്പം ചൈനയില്‍ നിന്നുള്ള ഇറക്കുമതി 3.24 ശതമാനം വർദ്ധിച്ച് 10,170 കോടി ഡോളറിലെത്തി. ഇരുമ്ബയിര്, പരുത്തി നൂല്, വസ്ത്രങ്ങള്‍, കൈത്തറി, സുഗന്ധവ്യജ്ഞനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്ളാസ്റ്റിക്, ലിനോലിയം തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ(ജി. ടി. ആർ. ഇ) കണക്കുകളനുസരിച്ച് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 2019ന് ശേഷം 0.6 ശതമാനം ഇടിവുണ്ടായപ്പോള്‍ ഇറക്കുമതി 44.7 ശതമാനം ഉയർന്ന് 10,175 കോടി രൂപയിലെത്തി. ഇതോടെ ചൈനയുമായുള്ള വ്യാപാര കമ്മിയില്‍ കഴിഞ്ഞ വർഷങ്ങളില്‍ വൻ വർദ്ധനയാണ് ദൃശ്യമായത്. 2018-19 സാമ്പത്തിക വർഷത്തില്‍ 5,537 കോടി ഡോളറായിരുന്ന വ്യാപാര കമ്മി കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 8,509 കോടി ഡോളറിലേക്ക് കുതിച്ചുയർന്നു. 2014-15 മുതല്‍ 2017-18 വരെ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2021-22 വർഷത്തിലും ചൈനയാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 2014-15 വരെ യു. എ. ഇയായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021-22, 2022-23 വർഷങ്ങളില്‍ യു. എസായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2023-24 വർഷത്തില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി 1.32 ശതമാനം കുറഞ്ഞ് 7,750 കോടി ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ അമേരിക്കയുമായുള്ള മൊത്തം വ്യാപാരം 11,830 കോടി ഡോളറാണ്. അതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 4,080 കോടി ഡോളറായി. പത്ത് വർഷത്തിനിടെ ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ക്രൂഡോയില്‍ ഇറക്കുമതിയില്‍ അധിഷ്ഠിതമായ വ്യാപാരത്തില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങളിലേക്കും വിപണികളിലേക്കും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.