യുഎസിന് അതേ നാണയത്തിൽ തിരിച്ചടിച്ച്  ചൈനയും; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി

ബെയ്ജിങ്: പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേമട്ടില്‍ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തുകയാണ് ചൈന ചെയ്തത്. ചൈനയ്ക്ക് 34% തീരുവയാണ് യുഎസ് പകരച്ചുങ്കം ചുമത്തിയത്. നേരത്തെ കാനഡയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25% പകരച്ചുങ്കം ചുമത്തിയിരുന്നു.

Advertisements

നിലവിലുള്ള തീരുവയ്ക്ക് പുറമേയായിരിക്കും 34% പുതിയ തീരുവയേര്‍പ്പെടുത്തുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ ഗാഡോലിനിയം ഉള്‍പ്പെടെ ഏഴ് അപൂര്‍വ ധാതുക്കള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. യുഎസ് തീരുമാനത്തിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന നേരത്തെ അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂറോപ്പിന് മുകളില്‍ യുഎസ് ഏര്‍പ്പെടുത്താനിരിക്കുന്ന താരിഫുകള്‍ സംബന്ധിച്ച് വ്യക്തത വരുന്നത് വരെ യുഎസില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ആവശ്യപ്പെട്ടിരുന്നു. 

യുഎസിന്റെ പുതിയ താരിഫുകള്‍ യൂറോപ്പിനും ലോകത്തിനുമെതിരായ ഡൊണള്‍ഡ് ട്രംപിന്റെ ക്രൂരവും അടിസ്ഥാനരഹിതവുമായ നീക്കമാണ്. യുഎസ് പ്രഖ്യാപിച്ച താരിഫുകള്‍ സംബന്ധിച്ച് വ്യക്തത വരാത്തിടത്തോളം യുഎസില്‍ നടത്താനിരിക്കുന്ന ഭാവി നിക്ഷേപങ്ങള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് മക്രോ ആവശ്യപ്പെട്ടു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം യുഎസ് കൂടുതല്‍ ദുര്‍ബലവും ദരിദ്രവുമാകും. ട്രംപിന്റെ താരിഫ് പ്രഖ്യാപനം യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും മക്രോ പറഞ്ഞു.

Hot Topics

Related Articles