വീണ്ടും പ്രകോപനവുമായി ചൈനയും പാകിസ്ഥാനും : ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന തുറമുഖ ഇടനാഴി ഒരുങ്ങുന്നു 

ബെയ്ജിങ്∙ പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടാനൊരുങ്ങി ചൈനയും പാകിസ്ഥാനും. പാക് അധിനിവേശ കശ്മീരിലൂടെയുള്ള ഇടനാഴി നടപ്പാക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെയാണു പ്രകോപനപരമായ പുതിയ നീക്കം.

Advertisements

ചൈന – പാക് ബന്ധത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അറിയിച്ചത്. പദ്ധതിക്കായി 60 ബില്യൻ ഡോളര്‍ അനുവദിക്കുമെന്നും ഷി ചിൻപിങ് അറിയിച്ചു. ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതിക്കുവേണ്ടിയാണ് പ്രധാനമായും തുക അനുവദിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാക് – ചൈന ബന്ധത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇന്നലെ നടത്തിയ ആഘോഷവേളയിലാണ് ഷി ചിൻപിങ് തുക അനുവദിക്കുമെന്ന സന്ദേശം അറിയിച്ചത്.

Hot Topics

Related Articles