“പ്രചരിപ്പിച്ചത് അസംബന്ധം; ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളില്‍”; ബിയര്‍കുപ്പി വിവാദത്തിൽ പ്രതികരിച്ച് ചിന്ത ജെറോം

കൊല്ലം: ബിയർകുപ്പി വിവാദത്തിൽ പ്രതികരണവുമായി സിപിഎം വനിതാ നേതാവ് ചിന്ത ജെറോം. പ്രചരിപ്പിച്ചത് അസംബന്ധമായ കാര്യങ്ങളെന്ന്ചിന്ത ജെറോം പ്രതികരിച്ചു. സമ്മേളനത്തിൽ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളിലുള്ളത്. താൻ മാത്രമല്ല, ഒപ്പമുള്ള സഖാക്കളും അതിൽ വെള്ളം കുടിച്ചെന്നും ചിന്ത പറഞ്ഞു. 

Advertisements

സൈബർ ആക്രമണത്തിലെ തുടർനടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കരിങ്ങാലി വെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ചിന്ത ജെറോം. എല്ലാ വിവാദങ്ങളും ഇത്രയേ ഉള്ളൂ എന്ന്

ജനങ്ങൾക്ക് മനസിലായി എന്നും ഇത് സിപിഎമ്മിനെതിരെ നടക്കുന്ന ആക്രമണമാണെന്നും ചിന്ത കൂട്ടിച്ചേർത്തു. വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്ക് കുറിപ്പിലും ചിന്ത ജെറോം പ്രതികരിച്ചിരുന്നു. 

ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് കുറിപ്പ്

സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു.  ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും    നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’  പ്രചരിപ്പിക്കുന്നത്.

സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.