ചൈനയിൽ ഗർഭഛിദ്രം: ജനസംഖ്യ കുറയ്ക്കാൻ കൂട്ട ഗർഭഛിദ്രമെന്നു റിപ്പോർട്ട് 

ബെയ്ജിംങ്: ചൈനയില്‍ നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുക്കുന്നത്. 9.56 ദശലക്ഷം കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം ജനിച്ചത്.വികസിത രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്ബോവും മനുഷ്യത്വ രഹിതമായ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രഥമസ്ഥാനമാണ് ചൈനയ്‌ക്കുള്ളത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയും ചൈന സ്വന്തമാക്കി. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.ചൈനയില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള ചെലവ് പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.9 ശതമാനമാണ്. ഇക്കാര്യത്തില്‍ ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്.

Advertisements

18 വയസ്സ് വരെ ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള ചെലവ് അതിന്റെ പ്രതിശീര്‍ഷ ജിഡിപിയുടെ 7.79 ഇരട്ടിയാണ്.റിപ്പോര്‍ട്ട് പ്രകാരം, അമ്മയായ സ്ത്രീകളില്‍ 77.4 ശതമാനം പേരും ‘ഭാരിച്ച സാമ്ബത്തിക ബാധ്യതകള്‍’ നേരിടുന്നുണ്ട്. അതിനാല്‍ തന്നെ ചൈനയിലെ നല്ലൊരു ശതമാനം പേരും കുട്ടികള്‍ വേണ്ടെന്ന് നിലപാടാണ് സ്വീകരിക്കുന്നത്.ഒരു കുട്ടിയെ ജനനം മുതല്‍ 17 വയസ്സ് വരെ വളര്‍ത്തുമ്ബോള്‍ ദമ്ബതികള്‍ക്ക് ശരാശരി 485,000 യുവാന്‍ (69,430 യുഎസ് ഡോളര്‍) ചെലവഴിക്കേണ്ടി വരുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു കുട്ടിയെ കോളേജ് ബിരുദം വരെ വളര്‍ത്തുന്നതിനുള്ള ചെലവ് ഏകദേശം 627,000 യുവാന്‍ ആണ്.1979ലാണ് ചൈന ‘ഒരു കുട്ടി മാത്രം’ എന്ന കര്‍ശന നയം കൊണ്ടുവന്നത്. 35 വര്‍ഷം ഇതു തുടര്‍ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമലംഘനത്തിനു കനത്ത പിഴയായിരുന്നു ശിക്ഷ. ചിലര്‍ക്കു ജോലി നഷ്ടമായി. മറ്റു ചില കേസുകളില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും നടന്നു. ഒരു കുട്ടി നയം ചൈനയില്‍ പെണ്‍ശിശുനിരക്കു കുറച്ചുവെന്നും ആക്ഷേപമുയര്‍ന്നു.

2015ല്‍ രണ്ടു കുട്ടികള്‍ ആവാമെന്ന നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജനനനിരക്കില്‍ വളര്‍ച്ച ഉണ്ടായില്ലെന്നാണു കണക്കുകള്‍. മാത്രമല്ല ഇതിനു മുന്‍പ് നിര്‍ബന്ധിത വന്ധ്യം കരണത്തിനും ഗര്‍ഭഛിദ്രം വിധേയരാകേണ്ടിവന്നവര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുകര്‍ശന ജനനനിയന്ത്രണമുണ്ടാക്കിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ചെറുതല്ല. കുടുംബങ്ങള്‍ അനുഭവിച്ച കടുത്ത മാനസികവ്യഥകളും പീഡനങ്ങളും സംബന്ധിച്ച ഒട്ടേറെ വെളിപ്പെടുത്തലുകളാണു പുതിയ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്നത്. രണ്ടാം കുഞ്ഞിനെ ഗര്‍ഭം ധരിച്ച ഫെങ് ജാംമേ, താന്‍ ഏഴാം മാസം നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയയായ സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

രണ്ടാം ഗര്‍ഭത്തിനു പിഴത്തുക അടയ്ക്കാനില്ലാതെ വന്നതോടെയാണിത്.കുടുംബാസൂത്രണ ഉദ്യോഗസ്ഥര്‍ വരുമ്ബോള്‍ രണ്ടാം കുട്ടിയായ തന്നെ മാതാപിതാക്കള്‍ കുളത്തില്‍ ഒളിപ്പിക്കാറുണ്ടെന്നായിരുന്നു ജിയാ ഷുവായിയുടെ വെളിപ്പെടുത്തല്‍. പിഴ അടയ്ക്കുന്നില്ലെങ്കില്‍ വീടൊഴിപ്പിച്ചുള്ള ജപ്തിയായിരുന്നു അക്കാലത്തു ഗ്രാമീണ മേഖലയിലെ ശിക്ഷാനടപടിയെന്നും ഷുവായ് പറഞ്ഞു. ഒരു കുട്ടി നയം ലംഘിച്ചതിനു പ്രശസ്ത ചലച്ചിത്രകാരന്‍ ഷാങ് ഈമോയും ഭാര്യയും 12 ലക്ഷം ഡോളറാണു പിഴയടയ്ക്കേണ്ടിവന്നത്.പല തലമുറകളായി സഹോദരങ്ങളില്ലാതെ ജീവിച്ചുശീലമായവരാണു ചൈനയിലെ ജനങ്ങള്‍. ഒരു കുട്ടി ജീവിതം സാമൂഹിക ശീലമായി മാറിയതിനാല്‍ പുതിയ തലമുറ വലിയ കുടുംബത്തിനായി ആഗ്രഹിക്കുന്നില്ലെന്നാണു നിരീക്ഷണം.

കൂടുതല്‍ കുട്ടികളെ വളര്‍ത്താനായി വരുമാനം പങ്കിടുന്നതിനേക്കാള്‍ ഉചിതം ഒരു കുട്ടിയെ ശ്രദ്ധാപൂര്‍വം വളര്‍ത്തുന്നതാണെന്ന കാഴ്ചപ്പാടാണു യുവാക്കള്‍ക്കുള്ളതെന്നു ബിബിസിയുടെ ചൈന കറസ്പോണ്ടന്റ് സ്റ്റീഫന്‍ മക്ഡോണല്‍ ബെയ്ജിങ്ങില്‍നിന്ന് എഴുതുന്നു.വിവാഹിതരായവരില്‍ പലര്‍ക്കും ഒരു കുട്ടിതന്നെ വേണമെന്നില്ല. മേയില്‍ പ്രസിദ്ധീകരിച്ച ചൈനയുടെ സെന്‍സസ് പ്രകാരം കഴിഞ്ഞ വര്‍ഷം ജനിച്ചത് 1.2 കോടി കുഞ്ഞുങ്ങളാണ്- തലേ വര്‍ഷങ്ങളേക്കാള്‍ ഏറ്റവും കുറവാണിത്, 2016ല്‍ ജനനനിരക്ക് 1.8 കോടിയായിരുന്നു. 1960കള്‍ മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ ജനനനിരക്കാണു കഴിഞ്ഞ വര്‍ഷത്തേത്. വര്‍ഷം തോറും 15 ശതമാനം വരെ കുറവ്.വിദ്യാഭ്യാസപരമായും സാമ്ബത്തികമായും മുന്നേറിയ ചൈനീസ് വനിതകള്‍ പുരുഷന്മാരെ അപേക്ഷിച്ച്‌ സ്വയം പര്യാപ്തരാണ്. അതുകൊണ്ടു തന്നെ വിവാഹം കുടുംബം കുഞ്ഞുങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ പുതുതലമുറയിലെ പല പെണ്‍കുട്ടികളും ബാധ്യതയായാണ് കരുതുന്നത്. ഇപ്പോള്‍ മൂന്നു മക്കള്‍ ദമ്ബതികള്‍ക്ക് അനുവദിക്കുന്ന രീതിയില്‍ ജനസംഖ്യ-കുടുംബാസൂത്രണ നിയമം ചൈന പുതുക്കിയിട്ടുണ്ട് .. എന്നാല്‍ ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കുഞ്ഞുങ്ങള്‍ വേണ്ട എന്ന നിലപാടിലേക്ക് ചൈനീസ് കുടുംബങ്ങള്‍ എത്തിയിരിക്കുകയാണ്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.