ചൈനീസ് ആപ്പുകളും അശ്ലീല വെബ് സൈറ്റുകളും നിരോധിച്ചിട്ട് ഒരു കാര്യവുമില്ല; നിരോധിച്ച വസ്തുക്കൾ ഉപയോഗിക്കാൻ മറ്റൊരു വഴി കണ്ടെത്തി ഇന്ത്യക്കാർ; കേന്ദ്ര സർക്കാർ റിപ്പോർട്ട് ഇങ്ങനെ

ന്യൂഡൽഹി: ആഴ്ചയ്ക്കാഴ്ചയ്ക്ക് ചൈനീസ് ആപ്പുകളും അശ്ലീല വെബ് സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും കാര്യമില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട്. കേന്ദ്രം നിരോധിച്ച ആപ്പുകളെല്ലാം മറ്റൊരു മാർഗത്തിലൂടെ രാജ്യത്ത് യുവാക്കളും അഭ്യസ്ഥ വിദ്യരും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അശ്ലീല സൈറ്റുകളും നിരോധിച്ച ആപ്പുകളും മറ്റ് പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Advertisements

ഇന്ത്യയിൽ നിരോധിച്ച ആയിരത്തോളം പോൺ വെബ്‌സൈറ്റുകളും അഞ്ഞുറോളം ചൈനീസ് ആപ്പുകളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. മുൻനിര പോൺ വെബ്‌സൈറ്റുകളുടെ മിറർ വെബ്‌സൈറ്റുകൾ ലഭ്യമാണ്. ഇതോടൊപ്പം വിപിഎൻ ഉപയോഗവും കൂടിയിട്ടുണ്ട്.ചൈനയുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് കേന്ദ്ര സർക്കാർ നേരത്തേ നിരോധിച്ച ഗെയിമുകൾ ടിക്ടോക്ക് ഉൾപ്പടെ മുന്നൂറോളം ചൈനീസ് ആപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്ന ഇന്ത്യക്കാരുണ്ട്. ഡേറ്റാ ട്രാക്കിങ് വഴി രാജ്യത്തെ കാര്യങ്ങൾ ചൈനയ്ക്ക് നിരീക്ഷിക്കാനായേക്കും എന്ന വാദമുയർത്തിയായിരുന്നു ആപ്പുകൾ നിരോധിച്ചത്. ഇത്തരം ആപ്പുകൾ ഉപയോഗിച്ചിരുന്നവരിൽ മിക്കവരും പകരം ലഭ്യമായ ആപ്പുകളിലേക്കു മാറിയെങ്കിലും ടെക്നോളജി അവബോധമുള്ള ചിലരെങ്കിലും വിപിഎൻ ഉപയോഗിച്ച് ചൈനീസ് ആപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ വിദ്യാർത്ഥികൾക്കു
നിരോധനം തിരിച്ചടി
അതേസമയം, ചൈനയിൽ പഠിക്കുന്ന 23,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് ആപ്പ് നിരോധനം തിരിച്ചടിയായെന്നും വാർത്തകളുണ്ടായിരുന്നു. ചൈനീസ് സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകൾ വിചാറ്റ് ആപ്പു വഴി നടത്താൻ തീരുമാനിച്ചതാണ് കുട്ടികൾക്ക് വിനയായത്. വിചാറ്റ് ഇന്ത്യയിൽ നിരോധിച്ച ആപ്പാണ്. അവരും വിപിഎൻ ഉപയോഗിച്ച് നിരോധിച്ച ആപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുകയായിരുന്നു.

വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് എന്നതിന്റെ ചുരുക്കപ്പേരാണ് വിപിഎൻ. ഇന്ത്യയിലെ ഇന്റർനെറ്റ് പ്രൊവൈഡർ വഴി ഓൺലൈനിൽ പ്രവേശിക്കുമ്പോൾ നിരോധിച്ച ആപ്പുകൾ സന്ദർശിക്കാൻ കഴിയില്ല. അതേസമയം, ഒരു വിപിഎൻ ഇൻസ്റ്റാൾ ചെയ്ത ശേഷം ശ്രമിച്ചാൽ നിരോധിച്ച ആപ്പുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യാം. ഇന്റർനെറ്റ് കണക്ഷൻ പ്രോക്സി സെർവർ വഴിയായിരിക്കും ഇത് സാധ്യമാക്കുക. ഉദാഹരണത്തിന് മുംബൈയിൽ ഇരിക്കുന്ന വ്യക്തിക്ക് തന്റെ ലൊക്കേഷൻ യുകെയിലെ ഒരു സ്ഥലമായി മാറ്റാം എന്നതാണ് വിപിഎൻ കൊണ്ടു സാധിക്കുന്നത്. എന്നാൽ, മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നവർക്ക് മികച്ച വേഗം ലഭ്യമല്ലെങ്കിൽ വിപിഎൻ ഉപയോഗിച്ചാൽ കണക്ഷന്റെ സ്പീഡ് വീണ്ടും കുറയും.

ചൈനീസ് ആപ്പുകളിൽ മുഖ്യം ഗെയിമുകൾആപ് നിരോധനം ഏറ്റവുമധികം തിരിച്ചടി നേരിട്ടവരുടെ പട്ടികയിലാണ് ജനപ്രിയ ഗെയിം കളിക്കാർ. അവരിൽ പലരും തങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിരോധിച്ച ഗെയിമുകൾ സൈഡ്ലോഡ് ചെയ്ത് വിപിഎൻ ഉപയോഗിച്ച് കളി തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റ് വേഗം കുറഞ്ഞെങ്കിലും നിരോധിച്ച ഗെയിമുകളുടെ ആരാധകർ കളി തുടരുന്നുണ്ട്. എന്നാൽ, ടിക്ടോക്കുകാർക്കും ഗെയിം കളിക്കാർക്കും മാത്രമല്ല ആപ് നിരോധനത്തിന്റെ ആഘാതമേറ്റത് എന്നതിന്റെ തെളിവാണ് വിദ്യാർഥികളുടെ കാര്യം.

പോൺസൈറ്റുകൾ ഇപ്പോഴും സുലഭം
രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികൾ പോൺ വെബ്‌സൈറ്റുകൾ നിരോധിച്ചത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിൻബലത്തോടെ 2018 ഒക്ടോബറിലാണ് തീരുമാനം നടപ്പിലാക്കിയത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേവലം 827 വെബ്‌സൈറ്റുകളാണ് മുൻനിര ടെലികോം സേവനദാതാക്കളായ ജിയോ, ഐഡിയവോഡഫോൺ, എയർടെൽ, ബിഎസ്എൻഎൽ എന്നിവർ അന്ന് വിലക്കിയത്. എന്നാൽ റാങ്കിങ്ങിൽ ഏറെ മുന്നിൽ നിൽക്കുന്ന വെബ്‌സൈറ്റുകൾ മാത്രമാണ് ടെലികോം കമ്പനികൾ അന്ന് വിലക്കിയത്. കോടിക്കണക്കിന് ചെറുകിട പോൺ വെബ്‌സൈറ്റുകളും, അശ്ലീല ഉള്ളടക്കങ്ങളുള്ള ബ്ലോഗുകളും അപ്പോഴും നിലനിന്നു.

മുൻനിര പോൺ വെബ്‌സൈറ്റുകൾ പൂട്ടിയപ്പോൾ രക്ഷപ്പെട്ടത് ഇത്തരം ചെറുകിട വെബ്‌സൈറ്റുകളാണ്. കഴിഞ്ഞു മൂന്നു വർഷത്തിനിടെ ഈ ചെറുകിട വെബ്‌സൈറ്റുകളെല്ലാം കോടികളുടെ വരുമാനമാണ് ഇന്ത്യയിൽ നിന്നുകൊണ്ടുപോയത്.ഇന്ത്യയിൽ പോൺ നിരോധിച്ചതോടെ ജോലി കൂടിയത് ഗൂഗിൾ സെർവറുകൾക്കാണ്. ഓരോ ദിവസം പുതിയ, ബ്ലോക്ക് ചെയ്യാത്ത വെബ്‌സൈറ്റുകൾ തേടി നിരവധി പേരാണ് ഗൂഗിൾ സേർച്ചിനെ സമീപിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ അൺബ്ലോക്ക്ഡ് പോൺ വെബ്‌സൈറ്റുകൾ തേടിയുള്ള ഗൂഗിൾ സേർച്ച് കുത്തനെ കൂടി. വിലക്കിയ വെബ്‌സൈറ്റുകളെല്ലാം പിൻവാതിൽ ടെക്‌നോളജി വഴി ഇന്ത്യക്കാർ ഇപ്പോഴും കാണുന്നുണ്ട്. ഇതോടൊപ്പം നൂറായിരം ചെറുകിട വെബ്‌സൈറ്റുകളിൽ ഇപ്പോഴും വിദേശ സെർവറുകൾ അപ്ലോഡ് ചെയ്ത വിഡിയോകൾ സ്ട്രീം ചെയ്യുന്നുണ്ട്.മുൻനിര പോൺവെബ്‌സൈറ്റുകളുടെ നേരിട്ടുള്ള സന്ദർശകർ കുറഞ്ഞെങ്കിലും നിരോധിക്കാത്ത അഞ്ഞൂറോളം പോൺവെബ്‌സൈറ്റുകൾ സജീവമായി കഴിഞ്ഞു.

പോൺ പ്രോക്‌സി, പോൺ വിപിഎൻ എന്നീ സേർച്ചുകൾ കുത്തനെ കൂടിയതിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാം ഇന്ത്യയിൽ നിയമം വരാതെ പൂർണമായും പോൺ നിരോധിക്കാനാവില്ല എന്നത് വസ്തുതയാണ്. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകൾ തന്നെ ചില നെറ്റ്വർക്കുകളിൽ ഇപ്പോഴും കിട്ടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.ന്മ നാലു കോടി പോൺവെബ്‌സൈറ്റുകൾലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം നാലു കോടി പോൺവെബ്‌സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ടെന്നാണ്. എല്ലാം വിദേശരാജ്യങ്ങളിൽ നിന്നു നിയന്ത്രിക്കുന്നതാണ്. എന്നാൽ പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്‌സൈറ്റുകൾ മാത്രം. ഇതിൽ തന്നെ മുൻനിര വെബ്‌സൈറ്റുകളുടെ മിറർ വെബ്‌സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നിരുന്നു.

ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡിയോകളും ചിത്രങ്ങളും പുതിയ മിറർ വെബ്‌സൈറ്റിലും ലഭ്യമാക്കുന്നുണ്ട്.ശരിക്കും ആരുടെ കണ്ണിൽ പൊടിയിടാനായിരുന്നു ഇന്ത്യയിലെ പോൺ വെബ്‌സൈറ്റ് നിരോധനം. കഴിഞ്ഞ മൂന്നു വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് പോൺ കാണുന്നവരിൽ ഒരു കുറവും വന്നിട്ടില്ലെന്നാണ് അറിയുന്നത്. പൂർണമായ ഒരു നിരോധനത്തിന് ടെലികോം കമ്പനികളും മുന്നിട്ടിറങ്ങില്ല. കാരണം രാജ്യത്തെ പോൺവെബ്‌സൈറ്റുകൾ പൂർണമായും വിലക്കിയാൽ ഡേറ്റാ ഉപയോഗം കുത്തനെ കുറയും. ഇതോടെ വരുമാനത്തിൽ വലിയ ഇടിവു നേരിടുമെന്നാണ് അവരുടെ നിഗമനം.

ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇപ്പോഴത്തെ നീക്കം. ഉത്തരാഖണ്ഡിൽ വിദ്യാർഥിനിയെ സഹപാഠികൾ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സമ്പൂർണ നിരോധനം ആവശ്യപ്പെട്ടത്. എന്നാൽ പോൺവെബ്‌സൈറ്റ് നിരോധിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ജിയോ തന്നെയായിരുന്നു. പിന്നാലെ മറ്റു കമ്പനികളും രംഗത്തെത്തി.857 സൈറ്റുകൾ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദേശിച്ചത്. ഇതിൽ 30 സൈറ്റുകളിൽ പോൺ ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടർന്ന് ഈ സൈറ്റുകൾ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകൾ നിരോധിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഈ നിരോധനം ഫലപ്രദമായില്ലന്നാണ് പ്രഥമ കണക്കുകൾ തെളിയിക്കുന്നത്. 827 വെബ്സൈറ്റുകൾ നിരോധിച്ചത് കൊണ്ട് മാത്രം രാജ്യത്ത് പോൺ നിരോധനം സാധ്യമല്ലെന്നാണ് ഐടി വിദഗ്ധരുടെ അഭിപ്രായം. ഇതിനെ മറിക്കടക്കാനുള്ള മറ്റ് മാർഗങ്ങളും ഓൺലൈൻ ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.