ചിങ്ങവനം ഗോമതിക്കവലയിലെ വാഹനാപകടം: മരിച്ചത് കടയ്ക്കു മുന്നിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി; കാർ പാഞ്ഞു കയറിയത് കടയ്ക്കുള്ളിലേയ്ക്ക്; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് കടയ്ക്കു മുന്നിൽ ഇരുന്നതിനെത്തുടർന്ന്. കടയ്ക്കു മുന്നിൽ ഇരുന്ന ഇതരസംസ്്ഥാന തൊഴിലാളിയുടെ ശരീരത്തിലേയ്ക്ക് കാർ വന്നിടിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചു. ഗോമതിക്കവലയിലെ ഗോപുവിന്റെ ഉടമസ്ഥതയിലുള്ള മീൻകടയിൽ ജോലി ചെയ്യുന്ന അസം സ്വദേശി ഹേമന്ദാണ് മരിച്ചത്. അപകടത്തിൽ കടയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാർ ഇടിച്ചു തകർക്കുന്ന വീഡിയോയാണ് ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചത്.

Advertisements

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തിലെത്തി ചിങ്ങവനം ഗോമതിക്കവലയിലെ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മീൻകടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർ കടയിലേയ്ക്കു ഇടിച്ചു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ, കടയിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് പതിഞ്ഞിരിക്കുന്നത്. കടയ്ക്കു മുന്നിലേയ്ക്കു കാർ പാഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിയ്ക്കുന്നത്. കടയ്ക്കു മുന്നിൽ നിൽക്കുന്ന രണ്ടു പേർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടിരിക്കുന്നത്. വയനാട്ടിൽ നിന്നും അടൂരിലെ കുടുംബവീട്ടിലേയ്ക്കു പോകുകയായിരുന്ന മൂന്നംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട് ഗൂഡല്ലൂർ പാലയ്ക്കാത്തൊടിയിൽ സമീർ (28)ആണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇദ്ദേഹമാണ് കാർ ഓടിച്ചിരുന്നത്. സമീർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

Hot Topics

Related Articles