ചിങ്ങവനത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെതിരെ രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി. പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി ശല്യക്കാരനെ പൊലീസിനു കൈമാറി. മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയ പ്രതികരിച്ചു. ഇതോടെ ഇയാൾ പെൺകുട്ടിയ്ക്കെതിരെ തിരിഞ്ഞു. തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങവനം ഭാഗത്ത് എത്തിയതോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു മുന്നിൽ നിർത്തിയ ജീവനക്കാർ ഇയാളെ പൊലീസിനു കൈമാറി. ഇയാൾ മദ്യപിച്ചിരുന്നതായും യാത്രക്കാർ ആരോപിച്ചു. തുടർന്ന് പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇതിനു ശേഷം ബസ് യാത്ര തുടരുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.