എം.സി റോഡിൽ ചിങ്ങവനത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പരിപ്പ് സ്വദേശിയുടെ ജീവനെടുത്തത് എം.സി റോഡിൽ ഗോമതിക്കവലയിലെ അശാസ്ത്രീയമായ ഡിവൈഡർ; മരിച്ചത് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ മകൻ

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിലെ അശാസ്ത്രീയമായ ഡിവൈഡർ വീണ്ടും വില്ലനായപ്പോൾ പൊലിഞ്ഞത് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ ജീവൻ. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി കുഞ്ഞുമോന്റെ മകൻ പരിപ്പ് കരിങ്കാലിൽ ചിറയിൽ ക്ലിന്റാ(36)്ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ ചിങ്ങവനം ഗോമതിക്കവലയിലെ ഡിവൈഡറിലായിരുന്നു അപകടം. ക്ലിന്റ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിന്റെ ദിശ അറിയാതെ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്നു ഗുരുതരമായി പരിക്കേറ്റ ക്ലിന്റിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്ലിന്റിന്റെ മരണം സംഭവിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. ചിങ്ങവനം ഗോമതിക്കവലയിലെ ഡിവൈഡറിനെപ്പറ്റി മുൻപും പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ക്ലിന്റിന്റെ മരണം സംഭവിച്ചിരിക്കുന്നത്. അശാസ്ത്രീയമായ ഡിവൈഡർ യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതായാണ് പരാതി ഉണ്ടായിരുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.