എം.സി റോഡിൽ ചിങ്ങവനം മാവിളങ്ങിൽ അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു; പരിക്കേറ്റത് അഞ്ചൽ സ്വദേശികളായ അച്ഛനും മകനും

കോട്ടയം: എം.സി റോഡിൽ ചിങ്ങവനത്ത് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. ചിങ്ങവനം മാവിളങ്ങലാണ് കാറിന്റെ അമിത വേഗത്തെ തുടർന്ന് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റത്. കൊല്ലം കൊട്ടാരക്കര അഞ്ചൽ നെട്ടയം രാമചന്ദ്രൻ നിവാസിൽ രാജേന്ദ്രൻ (58), സഞ്ജു (24) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രാജേന്ദ്രനെ ജില്ലാ ജനറൽ ആശുപത്രിയിലും, സഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisements

തിങ്കളാഴ്്ച രാവിലെ 11 മണിയോടെ എം.സി റോഡിൽ മാവിളങ്ങിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കിയോ സെൽടോസ് കാറാണ് അപകടം ഉണ്ടാക്കിയതെന്നു പൊലീസ് പറഞ്ഞു. കോട്ടയം ഭാഗത്തു നിന്നും മറ്റു വാഹനങ്ങളെ മറികടന്ന് അമിത വേഗത്തിൽ എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് രണ്ടു പേരും വീണ്ത്. ഇവിടെ എത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതവും തടസപ്പെട്ടു.

Hot Topics

Related Articles