ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിൽ കോടി കളുടെ ക്രമക്കേടെന്ന് ആരോപണം;കേരള ബാങ്കിന് നൽകാനുള്ള 73 കോടി രൂപ ; പെട്ടുപോയത് തോട്ടം തൊഴിലാളികൾ

രാജാക്കാട് : ഇടതുമുന്നണി ഭരിക്കുന്ന ചിന്നക്കനാൽ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപണം.
കേരള ബാങ്കിന് നൽകാനുള്ള 73 കോടി രൂപ കുടിശിഖയായി. ഇതേത്തുടർന്ന് കേരള ബാങ്ക് ഭരണ സമിതിയംഗങ്ങൾക്ക് നോട്ടീസ് അയച്ചതോടെയാണ് സംഭവം പുറത്തായത്.

Advertisements

ഏഴ് ദിവസത്തിനകം പണം തിരികെ അടക്കണമെന്നും അല്ലാത്തപക്ഷം ഭരണ സമിതിയംഗങ്ങളുടെ സ്വത്തിൽ അവകാശം സ്ഥാപിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്നുമാണ് കഴിഞ്ഞ നവംബറിൽ അയച്ച നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർഷിക വായ്പ, സ്വർണ്ണ പണയ വായ്പ, സാധാരണ വായ്പ എന്നീ ഇനങ്ങളിൽ കഴിഞ്ഞ മാർച്ച് 31 ന് കുടിശിഖയായിട്ടുള്ള 73 കോടി രൂപ തിരിച്ചു പിടിക്കുന്നതിനാണ് കേരള ബാങ്ക് നിയമ നടപടി തുടങ്ങിയിട്ടുള്ളത്. വ്യാജ പട്ടയങ്ങൾ ഈട് കാണിച്ചും ബിനാമി പേരുകളിലും വായ്പ കൊടുത്തിട്ടുള്ളതായും സഹകരണ ബാങ്കിനെതിരെ നേരത്തെ ആരോപണമുയർന്നിട്ടുണ്ട്.

ഭരണ സമിതിയിൽ നിന്നും പ്രതികരണമൊന്നും ഇതുവരെയുണ്ടാകാത്തതിനാൽ കേസ് ആർ ബിസ്ട്രേഷൻ കോടതിക്ക് കൈമാറുമെന്ന് കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.കോടികളുടെ ക്രമക്കേടിന്റെ പേരിൽ പെട്ടുപോയത് തോട്ടം തൊഴിലാളികളും മറ്റ് സാധാരണക്കാരുമാണ്..

ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണ സമിതിയിൽ സി.പി.എം-8 ,സി പി ഐ -3 എന്നീ നിലയിലാണ് ബോർഡംഗങ്ങളുടെ അംഗസംഖ്യ.

കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ ഈ സഹകരണ ബാങ്കിൽ നടന്നിട്ടുണ്ടെന്നും ഇതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും സി.പി.ഐ നേതാക്കളും അവരുടെ ബോർഡ് അംഗങ്ങളും ആരോപിക്കുന്നു.

5000 ത്തിലധികം അംഗങ്ങളാണ് ഈ സഹകരണ ബാങ്കിൽ ഉള്ളത്. വായ്പ കുടിശിഖ ഈടാക്കാനുള്ള നിയമനടപടികളിലേക്ക് കേരള ബാങ്ക് കടന്നാൽ ബാങ്കിന്റെ സ്വത്തുവകകൾ അറ്റാച്ച് ചെയ്യാനുള്ള സാദ്ധ്യതയാണുള്ളത്. കൂലിവേല ചെയ്ത് പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാർ ഈ കാരണത്താൽ ആശങ്കയിലാണ്.

Hot Topics

Related Articles