സൈനിക ശക്തി വർദ്ധിപ്പിക്കാൻ ചൈന; ആശങ്കയോടെ ഉറ്റുനോക്കി ഇന്ത്യയും അമേരിക്കയും

ന്യൂഡൽഹി: സൈനിക ശക്തി വർദ്ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾ ഇന്ത്യക്ക് പുറമെ യുഎസിനും റഷ്യക്കുംവരെ ആശങ്ക ഉയർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. നവംബർ 12 മുതൽ ആരംഭിക്കുന്ന സുഹായ് വ്യോമപ്രദർശനത്തിൽ ചൈന തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനമായ ‘എച്ച് ക്യു-19’ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.

Advertisements

ലോകത്തിലെ തന്നെ അത്യാധുനിക സംവിധാനങ്ങളായ യുഎസിന്റെ താഡ് (ടിഎച്ച്എഎഡി), റഷ്യയുടെ എസ്-400 എന്നിവയുമായാണ് ചൈനയുടെ എച്ച് ക്യു-19നെ താരതമ്യം ചെയ്യുന്നത്. പുതിയ വ്യോമപ്രതിരോധ സംവിധാനത്തിന്റെ വമ്ബൻ സവിശേഷതകളാണ് ലോകശക്തികളായ രാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുൻപ് തന്നെ കണ്ടെത്തി തകർക്കുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് യുഎസിന്റെ താഡ്. ദീർഘദൂര മിസൈലുകളെവരെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം എന്ന താഡ്.

ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ് 400. പോർ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് – ക്രൂസ് മിസൈലുകളുമെല്ലാം 40 മുതൽ 400 കിലോമീറ്റർ അകലത്തിൽ വച്ചുവരെ തകർക്കാൻ ഇവയ്ക്കാവും. എസ് 400ന്റെ മൂന്ന് സ്‌ക്വാഡ്രനുകൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ചൈനയുടെ സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇന്ത്യ ബ്രഹ്മോസ്, അഗ്‌നി-5 എന്നീ മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയുമായി കിടപിടിക്കുന്നതാണ് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനമെന്നതാണ് ആശങ്ക ഉയർത്തുന്നത്.

എച്ച് ക്യു-19ന്റെ സവിശേഷതകൾ
പലവശങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ ഒരുമിച്ച് ചെറുക്കാനാവും. ഇത് യുദ്ധസമയങ്ങളിൽ വളരെ ഫലപ്രദമായിരിക്കും.
താഡ് പോലെ അടിച്ച് കൊല്ലുക (ഹിറ്റ് ടു കിൽ)സംവിധാനമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
ആകാശത്തുവച്ചുതന്നെ ശത്രുമിസൈലുകളെ കണ്ടെത്താനും നശിപ്പിക്കാനുമാവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.