ചൈനീസ് ആപ്പിന് പുറമെ പ്ലാസ്റ്റിക്കിനും നിരോധനവുമായി കേന്ദ്ര സർക്കാർ; ഇയർ ബഡ്‌സ് മുതൽ പ്ലാസ്റ്റിക് പതാകകൾ വരെ ഇനി വെറുക്കപ്പെട്ട പട്ടികയിൽ; നിരോധനം ജൂലായ് ഒന്നു മുതൽ

ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ അടുത്തതായി പ്ലാസ്റ്റിൽ പിടിമുറുക്കുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്കിൽ കേന്ദ്ര സർക്കാർ പിടിമുറുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ബഡ്‌സ് മുതൽ പ്രകൃതിയ്ക്ക് നാശമാകുമെന്നു കണ്ടെത്തി എല്ലാ പ്ലാസ്റ്റിക്ക് ഉപകരണങ്ങൾക്കും ഇനി കേന്ദ്ര സർക്കാരിന്റെ വിലക്കുണ്ടാകും.

Advertisements

പ്ലാസ്റ്റിക് പതാകകൾ മുതൽ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇയർബഡുകൾ വരെയുള്ള സാധനങ്ങൾക്കാണ് കേന്ദ്രം നിരോധനം കൊണ്ടു വരാൻ ഒരുങ്ങുന്നത്. ജൂലൈ 1 മുതൽ ഇത്തരം വസ്തുക്കൾക്ക് നിരോധനം ഉണ്ടാകും. ഇതിന്റെ ഉത്പാദനം, സംഭരണം, വിതരണം, ഉപയോഗം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നോട്ടീസ് അയച്ചു. ജൂൺ 30-ന് മുമ്പ് ഈ വസ്തുക്കൾ നിരോധിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണെന്ന കാര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഈ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ദീർഘകാലത്തേക്ക് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇവ നിരോധിക്കാൻ 2021 ഓഗസ്റ്റിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജൂലൈ 1 മുതൽ അത്തരം എല്ലാ വസ്തുക്കളും നിരോധിക്കാൻ കേന്ദ്രം സിപിസിബിക്ക് നിർദേശം നൽകിയിരിക്കുന്നത്.

സിപിസിബിക്ക് നൽകിയ നോട്ടീസ് പ്രകാരം, ജൂലൈ 1 മുതൽ, പ്ലാസ്റ്റിക് സ്റ്റിക്ക് ഇയർബഡ്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്ക്, പ്ലാസ്റ്റിക് കൊടി, മിഠായി വടി, ഐസ്‌ക്രീം സ്റ്റിക്ക്, അലങ്കാരത്തിന് ഉപയോഗിക്കുന്ന തെർമോക്കോൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തും. ഒപ്പം പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, തവികൾ, കത്തികൾ, സ്ട്രോകൾ, ട്രേകൾ, മധുരപലഹാരങ്ങൾ പൊതിയാനുള്ള പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് ഇൻവിറ്റേഷൻ കാർഡുകൾ, 100 മൈക്രോണിൽ താഴെ കനമുള്ള പിവിസി ബാനറുകൾ തുടങ്ങിയ കട്ട്‌ലറി ഇനങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരോധനം ഏർപ്പെടുത്തിയ ശേഷവും ഇത് വിപണിയിൽ എത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും കേന്ദ്രം അറിയിച്ചു. സിപിസിബിയുടെ നോട്ടീസിൽ, ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ, പാരിസ്ഥിതിക നാശം വരുത്തിയെന്ന കാരണത്താൽ പിഴ ചുമത്തൽ, അവയുടെ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങൾ അടച്ചുപൂട്ടൽ തുടങ്ങിയ കർശന നടപടികളായിരിക്കും കൈക്കൊള്ളുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എളുപ്പത്തിൽ നശിപ്പിക്കാനോ പുനരുപയോഗം ചെയ്യാനോ കഴിയില്ല.
ഈ പ്ലാസ്റ്റിക്കിന്റെ നാനോ കണികകൾ ജലത്തെയും ഭൂമിയെയും ലയിപ്പിച്ച് മലിനമാക്കുന്നു.
അവ ജലജീവികളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, അഴുക്കുചാലുകളും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും.
നൽകിയിരിക്കുന്ന സമയ പരിധിക്കുള്ളിൽ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ നോട്ടീസിൽ നിർദേശമുണ്ട്. എല്ലാ നിർമ്മാതാക്കൾ, സ്റ്റോക്കിസ്റ്റുകൾ, കടയുടമകൾ, ഇ-കൊമേഴ്സ് കമ്പനികൾ, തെരുവ് കച്ചവടക്കാർ, മാളുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, സിനിമാ ഹാളുകൾ, ടൂറിസ്റ്റ് ലൊക്കേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ, ഓഫീസ് കോംപ്ലക്‌സുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരോട് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തുകയാണെന്ന വിവരം അറിയിക്കാനും സിപിസിബിയെ അറിയിച്ചിട്ടുണ്ട്.
ജൂൺ 30-നകം സ്റ്റോക്ക് തീർന്നുവെന്ന് ഉറപ്പാക്കാൻ എല്ലാവരെയും അറിയിക്കണമെന്നും ജൂലായ് 1 മുതൽ നിരോധനം പൂർണ്ണമായും നടപ്പിലാക്കുമെന്നും കേന്ദ്രം അറിയിച്ചു.

Hot Topics

Related Articles