ചിന്തയുടെ റിസോർട്ട് വിവാദം; വിശദീകരണവുമായി തങ്കശേരിയിലെ റിസോർട്ട് ഉടമ; ചിന്ത തന്റെ കുടുംബ സുഹൃത്തെന്ന് വിശദീകരണം

കൊല്ലം: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കുടുംബസുഹൃത്താണെന്ന് കൊല്ലം തങ്കശേരിയിലുള്ള റിസോർട്ടിൻറെ ഉടമ. ഇവിടെ മാസം 20000 രൂപ വാടകനൽകി ഒന്നരവർഷത്തോളം ചിന്താ ജെറോമും അമ്മയും താമസിച്ചത് വിവാദമായതോടെയാണ് ഡിഫോർട്ട് എന്ന ആയുർവേദ റിസോർട്ട് ഉടമ ഡാർവിൻ ക്രൂസ് രംഗത്തെത്തിയിരിക്കുന്നത്.

Advertisements

ചിന്ത ജെറോം വർഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണ്. ചിന്ത ജെറോമിൻറെ അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് തന്റെ ഭാര്യ ഡോ. ഗീത ഡാർവിൻ ആണ്. അതിൻറെ ഭാഗമായി ചിന്ത ജെറോമും അമ്മയും താമസിക്കുന്നത് തങ്ങൾ നിശ്ചയിച്ച വാടക നൽകി തന്നെയാണ്.ഭാര്യ ഡോ. ഗീതാ ഡാർവിൻ കേരള സർക്കാർ സർവ്വീസിൽ ആയുർവേദ ഡോക്ടറായിരുന്നു. വോളൻററി റിട്ടയർമെന്റ് നേടിയ ശേഷം ഡോ. ഗീത, ഡി ഫോർട്ട് ആയുർവേദ റിസോർട്ടിൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ്. – ഡാർവിൻ ക്രൂസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്മയോടൊപ്പം താമസിച്ചത് സംബന്ധിച്ച് ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ തങ്കശ്ശേരിയിലെ ഡി ഫോർട്ട് എന്ന ആയുർവേദ റിസോർട്ടിനെ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നും . രാഷ്ട്രീയ കാരണങ്ങളാൽ വിവാദം സൃഷ്ടിക്കുമ്‌ബോൾ പണം മുടക്കി സ്ഥാപനം നടത്തി വരുന്ന തന്നെപ്പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നതായും ഉടമയായ ഡാർവിൻ ക്രൂസ് പത്രകുറിപ്പിൽ അറിയിച്ചു.നാട്ടിൽ വരുമ്‌ബോൾ ഈ റിസോർട്ടിൽ തന്നെയാണ് താനും കുടുംബവും താമസിക്കുന്നതെന്നും ഡാർവിൻ ക്രൂസ് പറഞ്ഞു.

പ്രവാസിയായ താൻ സ്വന്തം നാട്ടിൽ പണം മുടക്കി സ്ഥാപനം ഉണ്ടാക്കുമ്‌ബോൾ സർക്കാരിൽ നിന്നും യാതൊരു പ്രത്യേക ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് ഡാർവിൻ ക്രൂസ് പറഞ്ഞു. ഒരാൾക്കും നഷ്ടം വരുത്താതെ നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം നടത്തിവരുന്നത്. കൊല്ലം കോർപറേഷൻ അംഗീകരിച്ച കെട്ടിട നിർമാണ പെർമിറ്റ് പ്രകാരം പണി പൂർത്തിയാകാറായ കെട്ടിടമാണ് വാങ്ങിയത്. തീരദേശ പരിപാലന നിയമങ്ങൾ യാതൊന്നും ലംഘിച്ചല്ല കെട്ടിടം നിലനിൽക്കുന്നത്. അത്തരത്തിൽ യാതൊരു നിയമനടപടികളും ഇന്നുവരെ താൻ നേരിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപ്രകാരം ഒഴിവാക്കേണ്ട സ്ഥലം ഒഴിവാക്കി തന്നെയാണ് കെട്ടിടം ഇപ്പോഴും നിൽക്കുന്നത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നിയമപരമായി നടത്തിവരുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും പിന്മാറണമെന്ന് വിവാദങ്ങൾ സൃഷ്ടിച്ചവരോട് അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.