പനച്ചിക്കാട്: ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി പ്രവർത്തകരുടെ ലഹരി വിരുദ്ധ റാലി മെയ് 10 ന് നടക്കും. ചിങ്ങവനം എസ്.ഐ വി.വി വിഷ്ണു റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30 ന് ലൈബ്രറി ഹാളിൽ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുച്ചേരിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 9.55 ന് പരുത്തുംപാറ കവലയിൽ റാലി സമാപിക്കും. തുടർന്ന് ബാലവേദി കുട്ടികൾ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ ഉദ്ഘാടനം ചെയ്യും. ദേവനന്ദ അധ്യക്ഷത വഹിക്കും. അനന്തകൃഷ്ണൻ സ്വാഗതം പറയും. പള്ളം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷൻ സിബി ജോൺ ആമുഖ പ്രഭാഷണം നടത്തും. പഞ്ചായത്തംഗം ജയൻ കല്ലുങ്കലും, ലഹരി വിരുദ്ധ സമിതി അംഗം റോയി ജോർജും ലഹരി വിരുദ്ധ സന്ദേശം നൽകും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ സന്ദേശം നൽകും.
ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി പ്രവർത്തകരുടെ ലഹരി വിരുദ്ധ റാലി മെയ് 10 ന്; ചിങ്ങവനം എസ്.ഐ വി.വി വിഷ്ണു റാലി ഫ്‌ളാഗ് ഓഫ് ചെയ്യും

Previous article