റൊണാൾഡോയുടെ ആയിരം ഗോൾ നേട്ടം ; അവസരം കിട്ടിയാൽ ഗോൾകീപ്പർമാർ അഭിമാനത്തോടെ ഗോൾവഴങ്ങും ; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

ന്യൂഡല്‍ഹി: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 1000-ാം ഗോള്‍ എന്ന നാഴികക്കല്ല് നേടാൻ അവസരം ലഭിച്ചാല്‍, ഗോള്‍കീപ്പർമാർ ആ നിമിഷത്തിന്റെ ഭാഗമാകാൻ മനസോടെ വഴങ്ങുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ.40-കാരനായ റൊണാള്‍ഡോ, ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. ക്ലബ്ബിനും രാജ്യത്തിനുമായി 945 ഗോളുകള്‍ നേടിയ അദ്ദേഹം, എതിരാളിയായ ലയണല്‍ മെസ്സിയെക്കാള്‍ (882 ഗോളുകള്‍) 63 ഗോളുകള്‍ മുന്നിലാണ്.

Advertisements

റൊണാള്‍ഡോയുടെ ഗോള്‍നേട്ടങ്ങള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് തവണ ബാലണ്‍ ഡി ഓർ ജേതാവായ റൊണാള്‍ഡോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ ശേഷം 2022-ല്‍ സഊദി ക്ലബ്ബായ അല്‍-നാസറില്‍ എത്തി. അടുത്തിടെ, അല്‍-നാസറിനായി 100-ാം ഗോള്‍ നേടിയ അദ്ദേഹം, നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി 100-ലധികം ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.

റയല്‍ മാഡ്രിഡ് (2009-2018): 450 ഗോളുകള്‍ (438 മത്സരങ്ങളില്‍).
മാഞ്ചസ്റ്റർ യുണൈറ്റഡ് (2003-2009, 2021-2022): 145 ഗോളുകള്‍.
യുവന്റസ് (2018-2021): 101 ഗോളുകള്‍.
അല്‍-നാസർ (2022-നിന്ന്): 103 ഗോളുകള്‍.
പോർച്ചുഗല്‍ (2003-നിന്ന്): 141 ഗോളുകള്‍ (അന്താരാഷ്ട്ര പുരുഷ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍)
സ്പോർട്ടിംഗ് സിപി (2002-2003): 5 ഗോളുകള്‍.

Hot Topics

Related Articles