റിയാദ്:മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) റിയാദ് സുലൈയില്‍ താമസസ്ഥലത്ത് മരിച്ചതായി റിപ്പോര്‍ട്ട്. 38 വർഷമായി പ്രവാസം തുടരുന്ന സോമ സുന്ദരൻ ഇതുവരെ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്കുള്ള യാത്ര നടത്തിയിട്ടില്ല.അടുത്ത മാസം നാട്ടിലേക്കു പോകാനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ് സോമ സുന്ദരൻ.മരണാനന്തര നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സുഹൃത്ത് സലീലും കെഎംസിസി റിയാദ് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വളണ്ടിയർമാരും സഹായത്തോടെയാണ് പ്രവർത്തനം നടത്തുന്നത്.
Advertisements


