കോട്ടയം: അതിരുകളില്ലാത്തതും തിരിച്ച് ആഗ്രഹിക്കാത്തതുമായ സ്നേഹത്തിന്റെ സന്ദേശമാണു ക്രിസ്മസിലൂടെ നല്കുകയെന്നു ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി. വൈഎംസിഎ കോട്ടയം സബ് റീജിയന് ക്രിസ്മസ് എക്യുമെനിക്കല്‍ നൈറ്റ് ‘ബെല്‍സ് ഓഫ് ബേത്ലഹേം’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തനത്തിലൂടെ സ്നേഹത്തിന്റെ സന്ദേശം പകരുന്നവരാകണം. ക്രിസ്തുവിന്റെ വരവോടെ ദൈവവും മനുഷ്യനും തമ്മിലുള്ള അകലം കുറഞ്ഞുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സബ് റീജിയന് ചെയര്മാന് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഗീവര്‍ഗീസ് മാര്‍ അപ്രേം, റീജണല്‍ ചെയര്മാന് ജോസ് ജി. ഉമ്മന്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്കി. കോട്ടയം വൈഎംസിഎ പ്രസിഡന്റ് ജോബി ജെയ്ക്ക് ജോര്‍ജ്, സബ് റീജിയന് ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, കോട്ടയം വൈഎംസിഎ സെക്രട്ടറി ഷൈജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.