ഏറ്റുമാനൂർ: ചൂരക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷൻ (സി.ആർ.എ) യുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഏറ്റുമാനൂരപ്പൻ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് പ്രസിഡന്റ് ഒ.ആർ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വാർഡ് മെമ്പർ രജിത ഹരികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രഫ. .ഹേമന്ദ് കുമാർ മുഖ്യാതിഥായി. റസിഡൻസ് സംസ്ഥാന സെക്രട്ടറി ജോബ് അഞ്ചേരി ആശംസകൾ അർപ്പിച്ചു. സെക്രട്ടറി
ഭുവനചന്ദ്രൻ റിപ്പോർട്ടും, ട്രഷറർ പ്രസന്ന മധു വരവു ചിലവു കണക്കും അവതരിപ്പിച്ചു.
തുടർന്ന് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി
ഒ.ആർ ശ്രീകുമാർ പ്രസിഡന്റായും, ഭുവനചന്ദ്രൻ സെക്രട്ടറിയായും, സുശീല ട്രഷററായും, സിബി മാത്യു വൈസ്.പ്രസിഡന്റായും, സുജ എസ്. നായർ , ശ്രീവിദ്യ. ജി. നായർ.ജോ. സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് അംഗങ്ങളായി കെ. എം.ഷാജി, ബിജോകൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ, അനിപ്രഭ, ലക്ഷ്മി ജ്യോതിഷ്, ശശിധരൻ.എം., സുരേഷ്.പി. സന്തോഷ് വിക്രമൻ,പ്രദീപ് കുമാർ,ജിതേഷ് ഐക്കര,സതീഷ്. തുടങ്ങി 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.