ചിറ്റാറിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി: പോലീസിനെതിരെ പരാതിയുമായി കുടുംബം

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ പോലീസിന്‍റെ ക്രൂരതയെന്ന് മാതാപിതാക്കള്‍. ചിറ്റാര്‍ വയ്യാറ്റുപുഴ പുത്തൻവീട്ടില്‍ അജിത്കുമാര്‍-സിനി ദമ്ബതികളുടെ മകൻ വിഷ്ണു കഴിഞ്ഞ ഒക്ടോബര്‍ 20നു വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാര്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെയും മാതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് മകന്‍റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് അജിത് കുമാറും സിനിയും പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

Advertisements

ചെറുമകൻ ജീവനൊടുക്കിയ മനോവിഷമത്തില്‍ സിനിയുടെ പിതാവ് പി.ടി. വര്‍ഗീസ് (62) അന്നു രാത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഒരു ദിവസം മകന്‍റെയും പിതാവിന്‍റെയും വിയോഗം താങ്ങേണ്ടിവന്നതിന്‍റെ മനോവ്യഥയിലാണ് താനിപ്പോഴെന്ന് സിനി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷ്ണുവിനൊപ്പം മുന്പ് സഹപാഠിയായിരുന്ന ഒരു വിദ്യാര്‍ഥിനിയുമായി സൗഹൃദമുണ്ടായതിനേ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പോലീസ് സ്റ്റേഷനില്‍ ഇവരെ എത്തിച്ചത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്തു വിഷ്ണുവിനെ കണ്ടുവെന്ന പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും അസഭ്യം പറയുകയും കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുകയും ചെയ്തതായി മാതാവ് സിനി പറഞ്ഞു. 

പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സിഐയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തന്നെയും മകനെയും സ്റ്റേഷനില്‍ അപമാനിച്ചത്. ഈ സംഭവത്തിനുശേഷം മകൻ ഏറെ മനോദുഃഖത്തിലായെന്നും പിറ്റേന്ന് സ്കൂളില്‍ പോകാൻ മടികാട്ടിയെന്നും സിനി പറഞ്ഞു. വീട്ടില്‍ തനിച്ചായിരുന്ന വിഷ്ണു ജീവനൊടുക്കിയ വിവരം വൈകുന്നേരം താനും മകളും വീട്ടില്‍ എത്തിയപ്പോഴാണ് അറിയുന്നത്. 19ന് വീടിന് സമീപം എത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വിഷ്ണു രണ്ട് കൂട്ടുകാരോടൊപ്പം സ്കൂട്ടറില്‍ പകല്‍ അവിടെയെത്തിയത്. ഈസമയം പെണ്‍കുട്ടിയുടെ പിതാവ് എത്തി വിഷ്ണുവിനെ ബലമായി പിടിച്ച്‌ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിഷ്ണുവിനെ പരസ്യമായി ആക്ഷേപിക്കുകയും പോക്സോ കേസില്‍ ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേന്നു രാവിലെയും വിഷ്ണുവിനെ ആരോ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്ന ഭയവുമുണ്ടായിരുന്നു.  ആത്മഹത്യ ചെയ്യാൻ പോലീസ് പ്രേരിപ്പിച്ചതായും മാതാവ് സിനി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് തങ്ങളുടെ താമസസ്ഥലത്തെത്തിയ പോലീസ് സംഘം വിഷ്ണുവിന്‍റെ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയി. തുടര്‍ അന്വേഷണങ്ങള്‍ നടത്തിയതുമില്ല.  കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോന്നി ഡിവൈഎസ്പിയെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ചിറ്റാര്‍ വയ്യാറ്റുപുഴയില്‍ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥി വിഷ്ണു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെ ആരോപണം നിഷേധിച്ച്‌ ചിറ്റാര്‍ പോലീസ്. വിഷ്ണുവിനെയും കൂട്ടി പെണ്‍കുട്ടിയുടെ പിതാവ് ഒക്ടോബര്‍ 19ന് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.  പെണ്‍കുട്ടിയുടെ വീട്ടില്‍ വിഷ്ണു ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ഇതേത്തുടര്‍ന്ന് പിതാവ് അജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവെങ്കിലും മോശമായ പ്രതികരണമാണുണ്ടായത്. തുടര്‍ന്നാണ് അമ്മയെ വിളിച്ചുവരുത്തിയത്. പെണ്‍കുട്ടിയുടെ പിതാവോ പോലീസോ തന്നെ ഉപദ്രവിച്ചില്ലെന്ന് വിഷ്ണു മാതാവിനോടു പറഞ്ഞതാണ്. ഫോണ്‍ വാങ്ങി മാതാവ് തന്നെ അവിടെ വച്ച്‌ സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു. വിഷ്ണുവിനെ ഉപദേശിച്ചു വിടുക മാത്രമാണുണ്ടായതെന്ന് സിഐ ബിനു പറഞ്ഞു.

സ്റ്റേഷനില്‍വച്ച്‌ പെണ്‍കുട്ടിയുടെ പിതാവും വിഷ്ണുവും മാതാവും സംസാരിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. സൗണ്ട് റെക്കോഡിംഗ് സൗകര്യമുള്ളതിനാല്‍ ഇതു പരിശോധിച്ചാല്‍ യാഥാര്‍ഥ്യം വ്യക്തമാകുമെന്നും സിഐ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മുഴുവൻ ദൃശ്യങ്ങളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. യാതൊരുതരത്തിലുള്ള അധിക്ഷേപവും പോലീസ് നടത്തിയിട്ടില്ല. സംഭവദിവസം രാത്രി വിഷ്ണുവിനെ പിതാവ് മര്‍ദിച്ചിട്ടുണ്ടാകാമെന്നും ഇതില്‍ മനംനൊന്താകും ആത്മഹത്യയെന്നുമാണ് പോലീസ് നിഗമനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.