മേഗ 3 ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയുടെ നല്ല ഉറവിടമായ ചിയ വിത്തുകളും ഫ്ളാക്സ് സീഡുകളും ആരോഗ്യകരമായ വിത്തുകളാണ്.അതുപോലെ തന്നെ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മോരും. ചിയ സീഡ് മോരില്‍ ചേർത്ത് കുടിക്കുന്നത് ഉന്മേഷത്തോടൊപ്പം പോഷകഗുണങ്ങളും ശരീരത്തിന് നല്‍കും. ചിയസീഡ് ചാസ് എന്നു വിളിക്കുന്ന ഈ ചിയ സീഡ് സംഭാരത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം.
∙ദഹനം മെച്ചപ്പെടുത്തുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഔണ്‍സില്‍ പത്തുഗ്രാം എന്ന തോതില്‍ ചിയ സീഡില്‍ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രൊബയോട്ടിക് ഗുണങ്ങളുള്ള മോരില്‍ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധശക്തിയും വർധിക്കും.ജലാംശം നിലനിർത്തുന്നു
ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്, പ്രത്യേകിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുമ്ബോഴും വേനല്‍ക്കാലത്തും ചിയ സീഡിന് അതിന്റെ ഭാരത്തിന്റെ 12 മടങ്ങ് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം വളരെ സാവധാനത്തില്‍ മാത്രം വെള്ളവും പോഷകങ്ങളും ശരീരത്തിലേക്ക് റിലീസ് ചെയ്യപ്പെടുന്നുള്ളൂ.
ഹൃദയാരോഗ്യം, ചിയ സീഡിലടങ്ങിയ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും യോഗർട്ടിലടങ്ങിയ കൊഴുപ്പും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഹൃദ്രോഗ സാധ്യത കൂട്ടുന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഭക്ഷ്യനാരുകള്‍ സഹായിക്കുന്നു. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രക്തസമ്മർദം കുറയ്ക്കുന്നു. ചിയ സീഡ് ഡ്രിങ്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
ശരീരഭാരം കുറയ്ക്കുന്നു
ചിയ സീഡ് ചാസ് വിശപ്പ് അകറ്റാനും വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും സഹായിക്കും. തൈരിലെ പ്രോട്ടീനും ചിയ സീഡിലെ ഫൈബറും ആണ് ഇതിനു സഹായിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷണങ്ങള്‍ക്കിടയിലുള്ള സമയത്ത് ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാൻ ഇത് സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും∙എല്ലുകളുടെ ആരോഗ്യം
ആരോഗ്യകരമായ എല്ലുകളുടെ വളർച്ചയ്ക്ക് കാല്‍സ്യം ആവശ്യമാണ്. പതിവായി ചിയ സീഡ് ഡ്രിങ്ക് കുടിക്കുന്നത് എല്ലുകളുടെ ശക്തി വർധിപ്പിക്കുകയും പേശി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പാനീയം സഹായിക്കും