ബാംഗ്ലൂര്‍: ചന്ദ്രനില്‍ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിയ്‌ക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട് ആദ്യ പകല്‍ മുഴുവൻ വിവരങ്ങള്‍ നല്‍കിയ ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ചന്ദ്രനില്‍ സൂര്യ രശ്മികള്‍ പതിക്കുമ്ബോള്‍ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഇസ്രോ അറിയിച്ചു.
ഒരു ചാന്ദ്രരാത്രി മാത്രമായിരുന്നു പേടകത്തിന്റെ ആയുസ്. ഭൂമിയിലെ 14 ദിവസം കോടിക്കണക്കിന് വിവരങ്ങള്‍ ലാൻഡറും റോവറും നല്‍കിയിരുന്നു. വീണ്ടും സൂര്യന് ഉദിച്ച ശേഷം ഇരുവരും ഉറക്കമുണര്‍ന്നാല്‍ ശാസ്ത്രലോകത്തിന് അത് ബോണസ് ആകുമായിരുന്നു. എന്നാല്‍ ഉണരാനും ഉണരാതിരിക്കാള്ള സാധ്യതയുണ്ടെന്നും ഇസ്രോ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉറക്കമില്ലാത്ത രാത്രികള്‍ക്കും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് ചാന്ദ്രയാൻ-3ന്റെ വിജയമെന്ന് പ്രൊജക്‌ട് ഡയറക്ടര്‍ വീരമുത്തുവേല്‍ പറഞ്ഞിരുന്നു. ചന്ദ്രനില്‍ ജിപിഎസ് ഇല്ലാത്തതിനാല്‍ പേടകത്തില്‍ നാവിഗേഷൻ സെൻസറുകള്‍ വഹിക്കേണ്ടത് അനിവാര്യമായിരുന്നു. പരന്ന ഭൂപ്രദേശം, മൃദുവായ ഭൂപ്രദേശം,സ്ലോപ്പി ഭൂപ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളില്‍ ലാൻഡര്‍ പരീക്ഷണം നടത്തി. പ്രാരംഭ ഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നിലനിന്നിരുന്നുവെങ്കിലും പരീക്ഷണങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയില്‍ നടത്തിയ ഹോപ്പ് പരീക്ഷണം പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.