കോട്ടയം: ചാന്നാനിക്കാട് ചർച്ച് മുട്ടത്തിപ്പറമ്പ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖിൻ്റെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. 7 വർഷമായി തകർന്ന് കിടന്ന സംരക്ഷണ ഭിത്തിയാണ് ഇപ്പോൾ പുനർനിർമ്മിക്കാൻ തുടങ്ങിയത്. ചാന്നാനിക്കാട് പി.ജി.ആർ.എം എസ്.എൻ കോളേജ്, എസ് എൻ സി.ബി.എസ്.സി സ്കൂൾ സെവൻസ് വില്ല ഹൗസിംഗ് കോളനി തുടങ്ങിയ’ സ്ഥാപനത്തിലെയും പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന റോഡിലെ സംരക്ഷണ ഭിത്തിയാണ് നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിബി’ ജോൺ വാർഡ് മെമ്പർ പ്രിയ മധുസൂദനൻ, കോളേജ് പ്രിൻസിപ്പൽ രാജി മോൾ റ്റി.പി, സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശുഭ പി.എം കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് ഇട്ടി അലക്സ് തുടങ്ങിയവർ സംസാരിച്ചു.