ചങ്ങനാശേരി വാഴൂർ റോഡിലെ മരം വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ പരാതി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക്; പരാതി നൽകിയത് യാത്രക്കാരുടെ പുറത്ത് മരം വീണ് പരിക്കേറ്റിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തിൽ

ചങ്ങനാശേരി: നാട്ടുകാർക്കും കാൽനട – ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായ മരം വെട്ടിമാറ്റണമെന്ന നിർദേശം അധികൃതർ പരിഗണിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ലീഗൽ സർവസ് അതോറിറ്റിയെ സമീപിക്കുന്നു. യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടമ്പേരൂരാണ് വിഷയത്തിൽ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മരം വെട്ടിമാറ്റണമെന്നും, അപകടം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടോണിയും യൂ്ത്ത് കോൺഗ്രസും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു.

Advertisements

ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ അപകടാവസ്ഥയിൽ വീടുകളുടെ മുകളിലേക്കും , റോഡിലേക്കും ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ചങ്ങനാശ്ശേരി പൊതുമരാമത്ത് അധികൃതർക്ക് നിരന്തരം പരാതി നൽകിയിരന്നു. എന്നാൽ, ഈ പരാതിയിന്മേൽ അധിക്യതർ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ടോണി കുട്ടമ്പേരൂർ ലീഗൽ സർവീസ് അതോറിറ്റിയ്ക്കു പരാതി നൽകിയിരിക്കുന്നത്.

Hot Topics

Related Articles