പാമ്പാടി: പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ എം.എൽ.എ അങ്കിൾ, ഞങ്ങൾക്ക് ഞങ്ങളുടെ സ്‌കൂൾ ഒന്ന് മോടി പിടിപ്പിച്ചു നൽകുമോ..? ചോദിക്കുന്നത് പാമ്പാടി കോത്തല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. പാമ്പാടി എസ്.എൻ പുരം കോത്തല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഭിത്തി വർഷങ്ങളായി പെയിന്റ് അടിയ്ക്കാതെ മാറാല പിടിച്ചു കിടക്കുകയാണ്. ഈ സ്‌കൂളിന്റെ ദുരവസ്ഥ നേരത്തെ തന്നെ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ശ്രദ്ധയിൽ സ്‌കൂൾ അധികൃതർ പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളിലെ കുട്ടികൾ സ്വന്തം നിലയിൽ സ്‌നേഹത്തോടെ കുട്ടികൾക്ക് കത്തെഴുതിയത്.
Advertisements

