ശത്രു ഭീകര വാദികൾ : ഒന്നിച്ച് നിൽക്കണം , 280 കോടി ജനങ്ങൾക്ക് വേണ്ടി : ഇന്ത്യയ്ക്ക് ചൈനയുടെ പിൻതുണ

ബെയ്ജിങ്: അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പിന്തുണ തേടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി ചർച്ചയില്‍ മോദി ഇക്കാര്യം ചർച്ചചെയ്തു. വിഷയത്തില്‍ ചൈന ഇന്ത്യക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയുടെ ഭാഗമായി ടിയാൻജിനില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മിസ്രിയുടെ പരാമർശം.

Advertisements

അതിർത്തികടന്നുള്ള ഭീകരവാദം ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഇതിനെ ഇരുരാജ്യങ്ങളും ചെറുക്കുമ്ബോള്‍ പരസ്പരം മനസ്സിലാക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും മോദി അടിവരയിട്ടു പറഞ്ഞതായി വാർത്താസമ്മേളനത്തില്‍ മിസ്രി വ്യക്തമാക്കി. ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരുരാജ്യങ്ങളും പരസ്പരം മനസ്സിലാക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും മിസ്രി കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രദേശങ്ങളെ സംബന്ധിച്ചും ഇരുനേതാക്കളും ചർച്ചചെയ്തു. അതിർത്തിയില്‍ സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഷി ജിൻപിങ്ങുമായി മോദി ചർച്ചചെയ്തു. അതിർത്തി പ്രശ്നത്തിന് സ്വീകാര്യമായ ഒരു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇതുമായി ബന്ധപ്പെട്ട ഏകോപനത്തിന് വരുംദിവസങ്ങളിലും ചുമതലപ്പെട്ട സംവിധാനങ്ങള്‍ വഴി യോഗംചേരും. ആഗോള സമ്ബദ്വ്യവസ്ഥയെ സുസ്ഥിരമാക്കാൻ ഒരുമിച്ച്‌ പ്രവർത്തിക്കാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

ഉഭയകക്ഷി ബന്ധത്തിൻറെ തുടർച്ചയുള്ളതും സുഗമവുമായ വികസനത്തിന് അതിർത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിർത്തേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച്‌ സമാധാനം നിലനിർത്തേണ്ടതിന്റെയും ഭാവിയില്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച്‌ ധാരണയായതായും മിസ്രി കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം 280 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന കാര്യത്തിലും നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടായി.

രണ്ട് രാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങള്‍, അഭിപ്രായവ്യത്യാസങ്ങളെക്കാള്‍ വലുതാണ്. അതിനാല്‍, അഭിപ്രായവ്യത്യാസങ്ങള്‍ തർക്കങ്ങളായി മാറാതിരിക്കാനും ഇരുനേതാക്കളും സമവായത്തിലെത്തി. ഒരു ഏഷ്യൻ നൂറ്റാണ്ടും അതിന്റെ ഹൃദയഭാഗത്ത് ഏഷ്യയുടെ മുഖ്യപങ്കുമുള്ള, പ്രവർത്തനക്ഷമമായ ഒരു ബഹുധ്രുവലോകക്രമം സാധ്യമാവണമെങ്കില്‍ ഇന്ത്യയും ചൈനയും വളരുകയും സഹകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണെന്നും മിസ്രി കൂട്ടിച്ചേർത്തു. ടിയാൻജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയിലാണുള്ളത്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്.

Hot Topics

Related Articles