ഏറ്റുമാനൂർ: ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 22-ന് ഏറ്റുമാനുരപ്പൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കലാകായിക മത്സരങ്ങൾ ,പൂക്കള മത്സരം , മികച്ച കർഷകരെ ആദരിക്കൽ, സമ്മാനദാനം, പൊതുസമ്മേളനം എന്നിവയുണ്ട്. രാവിലെ പതാക ഉയർത്തൽ കലാകായിക മത്സരങ്ങൾ. 2 .30-ന് കുടുംബസംഗമവും സമ്മാന വിതരണവും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും അസോസിയേഷൻ പ്രസിഡൻ്റ് ഒ .ആർ . ശ്രീകുമാർ അധ്യക്ഷത വഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും ഏറ്റുമാനൂർ സ്റ്റേഷൻ എസ് എച്ച് ഒ എ .എസ് .അൻസൽ നിർവഹിക്കും. ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ അർ. ഹേമന്ത് കുമാർ ഓണസന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ. തുടർന്ന് കളത്തൂർ ധ്വനി ഓർക്കസ്ട്രയുടെ കരോക്കാ ഗാനമേള. അസോസിയേഷൻ പ്രസിഡൻ്റ് ഒ.ആർ.ശ്രീകുമാർ, വൈസ് പ്രസിഡൻ്റ് ബിജോ കൃഷ്ണൻ, രാജപ്പൻ മുത്തുച്ചിപ്പി, പ്രദീപ്കുറുപ്പൻ കുന്നേൽ, സന്തോഷ് വിക്രമൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.