ന്യൂസ് ഡെസ്ക് : ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം.എസ്. ജെ.സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് നടന്‍ ചോറ്റാനിക്കരയിലെത്തിയത്.
ചോറ്റാനിക്കരയില്‍ ദര്‍ശനം നടത്താനെത്തിയ പ്രഭുദേവയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മലയാള സംവിധായകന്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന കത്തനാര്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പ്രഭുദേവ കൊച്ചിയില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഭുദേവ ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ‘പേട്ടറാപ്പി’നായി സംഗീതം ഒരുക്കുന്നത് ഡി. ഇമ്മന്‍ ആണ്. കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.
അറുപത്തിനാല് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.