ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി.

Advertisements

ഇടന്തലയില്‍ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉള്‍പ്പെടെ 17 പേരും വലന്തലയില്‍ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്. ചോറ്റാനിക്കര വേണുഗോപാല്‍, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനില്‍, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴല്‍ സംഘവും മേളത്തിന് കൊഴുപ്പേകും. കഴിഞ്ഞവർഷം 168-ലധികം കലാകാരൻമാരാണ് മേളത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി തറ മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.