കുറവിലങ്ങാട്; ക്രൈസ്തവ ദേവാലയങ്ങളും വൈദീകരും സന്യസ്ഥരും അക്രമിക്കപ്പെടുന്നതില്‍ നടുക്കംദുഖവം രേഖപ്പെടുത്തി രാജ്യതലസ്ഥാനത്തിന്ന് രാജ്യത്തെമ്പാടുമുള്ള വൈദീകശ്രേഷ്ഠര്‍ പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഉയര്‍ത്തുന്ന സുപ്രധാനദിവസമാണിതെന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.ഇലയ്ക്കാട് സെന്റ്‌മേരീസ് റോമന്‍കത്തോലിക്കപള്ളി ഇടവകയില്‍ നിര്‍മ്മിച്ച പാരീഷ് ഹാള്‍ നാടിനുസമര്‍പ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി വാസവന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാംവാര്‍ഷീകത്തില്‍ ആസാദിക്കാ അമൃത് മഹോത്സവം കൊണ്ടാടുന്നഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. ഭരണഘടനാശില്‍പ്പി ഡോ അംബേദ്കര്‍ അടക്കമുള്ളവര്‍ വിഭാവനം ചെയ്ത ജനകീയ ജനാധിപത്യ മതേതരത സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ഭരണഘടനാതത്വം വെല്ലുവിളിനേരിടുകയാണ്. പശുക്കളുടേപേരില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട രണ്ടുമനുഷ്യരെ ചുട്ടുകൊല്ലുന്നതിനും രാജ്യംസാക്ഷ്യവഹിച്ചു. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ കരോള്‍നടത്തിയ യൗവ്വനങ്ങളെ ഉടുതുണിയഴിച്ച് ആക്രമിക്കുന്നത് കര്‍ണ്ണാടകത്തില്‍ നമ്മള്‍കണ്ടു മഹാരാഷ്ടയിലും ഛത്തീസ്ഖട്ടിലും പള്ളികള്‍ തകര്‍ത്ത് വൈദീകര്‍ അക്രമിക്കപ്പെട്ടു. രാജ്യത്തെമ്പാടും ആരാധനാസ്വാതന്ത്ര്യത്തുനുനേരെ നരനായാട്ടാണ് നടക്കുന്നത്. ആദിവാസികള്‍ക്കിടയില്‍ മിഷനറിപ്രവര്‍ത്തനം നടത്തിയതിന്റെപേരില്‍ കൈയ്യാമം വച്ചു കല്‍ത്തുറങ്കിലടയ്ക്കപ്പെട്ട ഫാ സ്റ്റാന്‍സ്വാമിയെ ജയിലിനുള്ളില്‍ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെട്ടസംഭവം പാര്‍ലമെണ്ടില്‍ ചര്‍ച്ചക്കെത്തി. ഗ്രഹാംസ്റ്റെയിന്‍സിനും കുടുംബത്തെയും ചുട്ടുകൊന്നതും മിഷനറി പ്രവര്‍ത്തങ്ങളുടെ പേരിലാണെന്നും ഭൂരിപക്ഷവര്‍ഗീയതയുടെ ഇളകിയാട്ടമാണ് രാജ്യം ദര്‍ശിക്കുന്നതെന്നും മന്ത്രി വാസവന്‍ പറഞ്ഞു. ബിഷപ്പ് ഡോ സെബാസ്റ്റിയന്‍ തെക്കേത്തെച്ചേരീല്‍ പാരീഷ്ഹാള്‍ ഉദ്ഘാടനം ചെയ്തു വികാരി ജനറാള്‍ മോണ്‍ ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ അധ്യക്ഷനായി. തോമസ്ചാഴികാടന്‍ എംപി,മോന്‍സ്‌ജോസഫ് എംഎല്‍എ ഫൊറോനാ വികാരി ഫാ ഗ്രിഗറികൂട്ടുമ്മേല്‍, ജോയികൂനംമാക്കീല്‍,ബാബുകളത്തുമാക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പാരീഷ്ഹാളിന്റെ നിര്‍മ്മാണം കരാറുകാരനും സൂപ്പര്‍വൈസറുമൊന്നുമില്ലാതെ ഇടവകസമൂഹം ഒന്നടങ്കം ജാതിമതവിത്യാസമില്ലാതെ വികാരി ഫാ പോള്‍ചാലിവീട്ടിലിന്റെ നേതൃത്വത്തില്‍ ശ്രമദാനത്തിലൂടെ ആയിരുന്നു നിര്‍മ്മാണമെന്ന പ്രത്യേകതയുമുണ്ട്.