തലയോലപ്പറമ്പ് :ക്രിസ്തുമസ് ഗീതങ്ങൾക്കൊപ്പം ചുവട് വച്ച നൂറു കണക്കിന് സാന്താ ക്ലോസുമാർ തിരുപ്പിറവിയുടെ വരവറിയിച്ചപ്പോൾ തലയോലപ്പറമ്പിന്റെ രാജവീഥികൾ ആത്മ ഹർഷത്തിലായി. ഭൂമിയിൽ സമാധാനം എന്ന പേരിൽ തലയോലപ്പറമ്പ് മേഖലയിലെ ഇരുപത് ക്രൈസ്തവഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താ ഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മൈതാനിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തോ ടനുബന്ധിച്ചായിരുന്നുസാന്താമാർ നഗര വീഥികൾ കീഴടക്കിയത്.
വർണശബളമായ സാന്റാഘോഷ യാത്ര,ക്രിസ്തുമസ് സംഗമം, സാംസ്‌കാരിക സമ്മേളനം, നൃത്തരൂപങ്ങൾ, സംഗീതശില്പങ്ങൾ,സ്നേഹവിരുന്ന് എന്നിവ ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടി. വൈക്കം ഡിവൈ എസ്പി സിബിച്ചൻ ജോസഫ് ക്രിസ്തുമസ് സാന്റാ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌നേഹസംഗമത്തിന് ലോക സഞ്ചാരിയും, സഫാരി ടി വിഎം ഡിയുമായ സന്തോഷ് ജോർജ് കുളങ്ങര ദീപം തെളിച്ചു.തുടർന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി.റവ. ഡോ. ജ്യോതിസ് പോത്താറ, ഫാ.റെനി ജോൺപുന്നൻ ,ഫാ. ടോണികോട്ടക്കൽ,ഫാ. ജോബി കണ്ണാലയിൽ,ഫാ. പോൾകോട്ടക്കൽ,ഫാ. ഡെന്നിസ് ജോസഫ് കണ്ണമാലിൽ,ഫാ. അനീഷ്.പി. ജോസഫ്, ഫാ.സോണി പട്ടരുപറമ്പിൽ,ഫാ. ജെറിൻജോസ് പാലത്തിങ്കൽ,ഫാ. ലിജിൻ ജോൺ തോപ്പിൽ,ഫാ.ബിനു. ടി.ജോൺ,ഫാ. അലക്സ് മേക്കാം തുരുത്തി,ജെയിംസ് ജോസഫ് കുറ്റിയാം കോണത്ത്, റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, പ്രഫ. പയസ്കുട്ടോമ്പറമ്പിൽ, ജോൺസൺകൊച്ചു പറമ്പിൽ എന്നിവർ പ്രസംഗിച്ചു .തുടർന്ന് കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടത്തി.