ലണ്ടന്‍: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ. 37കാരിയായ സാറയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ഫോണ്‍ തകര്‍ത്ത സംഭവത്തിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
എവര്‍ട്ടനെതിരായ മത്സരത്തിനിടെ കുട്ടിയുടെ ഫോണ്‍ ക്രിസ്റ്റ്യാനോ കൈകൊണ്ട് തട്ടി താഴെയിടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇക്കാര്യത്തില്‍ ഇവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ക്രിസ്റ്റ്യാനേയുടെ പി.എയാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. അയാള്‍ മോശമായാണ് തന്നോട് സംസാരിച്ചത്. തന്റെ ജീവിതത്തില്‍ ഒരാള്‍ ഇതാദ്യാമായാണ് ഇത്രയും മോശമായി സംസാരിക്കുന്നത്. തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണോള്‍ഡ് തന്നെ നേരിട്ട് വിളിച്ചു.
എന്നാല്‍, തന്റെ മകനോട് ചെയ്ത മോശം പ്രവര്‍ത്തിയില്‍ മാപ്പ് പറയാനോ അവന് പുതിയ ഫോണ്‍ വാങ്ങി നല്‍കാനോ റൊണോള്‍ഡോ തയാറായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരും തനിക്ക് മകനുമെതിരെ വ്യാജ പ്രചാരണം അഴിച്ചുവിട്ടുവെന്നും അവര്‍ ആരോപിച്ചു. അതേസമയം, ആരോപണങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.