കോട്ടയം : നന്മ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മുഴുവൻ ഭവനങ്ങളിലും ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി കരോൾ നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന ഭവന സന്ദർശനം അസോസിയേഷൻ പ്രസിഡന്റ് പി കെ ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലോകസമാധാന സന്ദേശമാണ് ക്രിസ്തുദേവൻ പകർന്ന് നൽകിയത്. ഇപ്പോൾ യുദ്ധ കൊതിയൻമാരായ ആയുധ നിർമ്മാതാക്കളുടെ എണ്ണം വർദ്ധിച്ച് രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്ത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അടക്കം മനുഷ്യരെ നിർദാക്ഷ്യം കൊന്നൊടുക്കുന്നു.പരസ്പരം യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശമാണ് ഈ ക്രിസ്തുമസ് ആഘോഷത്തിൽ പ്രതിജ്ഞ യെടുക്കണമെന്ന് പി കെ ആനന്ദക്കുട്ടൻ പറഞ്ഞു.സെക്രട്ടറി രാകേഷ് കുമാർ, വൈസ് പ്രസിഡന്റ് പത്മകുമാർ, കെ പി, ഹരികുമാർ കെ ആർ, ഷൈജു വർഗ്ഗീസ്, സനോജ് ജോൺ, സതീഷ്കുമാർ പി.കെ,ഉത്തമൻ നായർ, അനീഷ് കുമാർ പ്രീത സത്യൻ ഗീതാ ആനന്, സരിത രാജൻ അനീഷ് എം വി, വിജയകമാർ കെ ആർ,പിഎം ആനന്ദൻ എന്നിവർ നേതൃത്വം നൽകി.