സ്‌കൂള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വണ്ടിയില്‍ അഭ്യാസ പ്രകടനം; ജീപ്പില്‍ നിന്ന് കുട്ടികള്‍ തെറിച്ച് വീണു

കണ്ണൂര്‍ : സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ വണ്ടിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ തെറിച്ച് വീണ് കുട്ടികള്‍. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയിലാണ് പ്രകടനം.

Advertisements

സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്തു. ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ത്ഥിയാണ് വാഹനം ഓടിച്ചത്. ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയില്‍ പല കുട്ടികളും തെറിച്ച് വീണു. എന്നാല്‍ കുട്ടികള്‍ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.

Hot Topics

Related Articles