അയ്മനം : അയ്മനത്തിന്റെ മണ്ണിൽ പ്രവർത്തിക്കുന്ന “മനസ്സ്” എന്ന സാമൂഹ്യ സേവന സംഘടന, ചാരിറ്റിക്കായി പണം കണ്ടെത്തുന്നതിന് കരോൾ സംഘവുമായി അയ്മനത്തെ ചില ഭവനങ്ങൾ സന്ദർശിച്ചിരുന്നു. ഗാനങ്ങളുമായി കല്ലുമടയിലെ വിനു ഫ്ലവർ മിൽ ഉടമ ബിനുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് വീട്ടിലെ കുഞ്ഞ് ബെന്നിസ കരോൾ സംഘത്തെ ഞെട്ടിച്ചത്. സമുഹത്തിന്റെ അടിത്തട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ മനസിലാക്കിയ ബെനിസ തന്റെ വഞ്ചി പെട്ടിയിലെ സമ്പാദ്യം മുഴുവൻ അവർക്ക് നൽകുവാൻ തയ്യാറായി. ഗായക സംഘത്തിന്റെ പാട്ട് കഴിഞ്ഞപ്പോൾ ചില്ലറത്തുട്ടുകൾ കൂട്ടി വെച്ചിരുന്ന സ്വന്തം സമ്പാദ്യം മുഴുവൻ എടുത്തു അവർക്ക് നൽകി. ബിനു എബ്രാഹം-സുനിമോൾ ദമ്പതികളുടെ ഇളയ മകളാണ് സെന്റ് ലൂജിസ് സ്കൂളിൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ബെനിസ എൽസ ബിനു. ആൻ ബെസിന ബിനുവാണ് സഹോദരി.