എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സിറിയയിലെ ജനം അസമാധാന അന്തരീക്ഷത്തിൽ ജീവിക്കുന്നു: വിവിയാൻ ഷഹീൻ

തിരുവഞ്ചൂർ: എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ താൻ ഉൾപ്പെടുന്ന സിറിയൻ കമ്മ്യൂണിറ്റി അടക്കം അനേകം ആളുകൾ അസമാധാന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് സിറിയയിലെ സോഷ്യൽ വർക്കറും മദർ തെരേസയുടെ മിനിസ്ട്രിസ് ഓഫ് ചാരിറ്റിയിലെ അംഗവുമായ വിവിയാൻ ഷഹീൻ. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടത്തിയ സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അവർ. നമ്മുടെ ഓരോ പ്രവർത്തനങ്ങളും എല്ലാ മനുഷ്യർക്കും സമാധാന അന്തരീക്ഷത്തിൽ ജീവിക്കാൻ ഈ ഭൂമിയിൽ സാധിക്കണം. നമ്മുടെ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ പ്രധാനമാണ്, ചെറിയ കാര്യങ്ങൾ സ്നേഹത്തോടുകൂടി ചെയ്യുക എന്നത്. ചെറിയ തുള്ളികൾ ചേർന്നാണ് വലിയ കടലുകൾ രൂപം കൊള്ളുന്നത്.

Advertisements

യുദ്ധങ്ങളും, കലാപങ്ങളും ഇല്ലാത്ത ഈ ദേശത്ത് ആയിരിക്കുവാൻ സാധിച്ചതാണ് തന്റെ ഈ വർഷത്തെ ക്രിസ്തുമസിന്റെ ഏറ്റവും വലിയ സമ്മാനം എന്ന് വിവിയാൻ സന്ദേശത്തിൽ പറഞ്ഞു. ധ്യാനകേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായ എഇഎം സ്കൂൾ ഓഫ് കിഡ്സ്, എഇഎം സ്കൂൾ ഓഫ് സ്കിൽസ്, വചനഗ്രാമം, ലൈഫ് ഓഫ് സർവീസ്, എഇഎം മൊണാസ്റ്ററി, മോർ ഗ്രിഗോറിയൻ സൺഡേ സ്കൂൾ, ഷെയറിങ് മിനിസ്ട്രി, പെയിൻ ആൻഡ് പാലിയേറ്റീവ് എന്നിവയുടെ ക്രിസ്മസ് ആഘോഷമാണ് സംയുക്തമായി ധ്യാനകേന്ദ്ര അങ്കണത്തിൽ നടത്തപ്പെട്ടത്. സന്ധ്യാ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാ. ബിനോയ് ചാക്കോ, ഫാ. സാജു പായിക്കാട്ട്, സലീബാ റമ്പാൻ, കുര്യാക്കോസ് റമ്പാൻ, ഏലിയാ റമ്പാൻ, ഫാ. എബിൻ എബ്രഹാം, ഫാ. മാത്യൂസ് മഠത്തി പറമ്പിൽ, ഫാ. റിനോ ആനിക്കൽ, ഫാ. ക്ലിമ്മീസ് എൽദോ, ഫാ. അതുൽ എന്നിവർ പ്രസംഗിച്ചു.കോട്ടയം ഭദ്രാസനത്തിൽ മികച്ച സൺഡേ സ്കൂൾ ആയ തെരഞ്ഞെടുക്കപ്പെട്ട ഗ്രിഗോറിയൻ സൺഡേ സ്കൂളിനെ യോ​ഗത്തിൽ അനുമോദിച്ചു. എല്ലാ അനുബന്ധ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. കോട്ടയം സിറിയൻ മെലഡീസിന്റെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.