ചെങ്ങളത്തെ ട്രാൻസ്ഫോമർ അറ്റകുറ്റപണിയ്ക്കായി മാറ്റിയിട്ട് മൂന്ന് ആഴ്ച : വോൾട്ടേജ് ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് ജനം

കോട്ടയം : അറ്റകുറ്റപണികൾക്ക് എന്ന പേരിൽ ചെങ്ങളത്തെ ട്രാൻസ്ഫോമർ കെ എസ് ഇ ബി അഴിച്ച് മാറ്റിയതോടെ നാട്ടുകാർ ദുരിതത്തിൽ. കുമരകം കെ എസ് ഇ ബി വൈദ്യുതി സെക്ഷൻ്റെ പരിധിയിലെ ചെങ്ങളം വായനശാല പ്രദേശത്തെ ട്രാൻസ്ഫോമാണ് മൂന്നാഴ്ച മുൻപ് കെ എസ് ഇ ബി അഴിച്ച് മാറ്റിയത്. അറ്റകുറ്റ പണികൾക്ക് എന്ന പേരിലാണ് ഈ ട്രാൻസ്ഫോമർ ഇവിടെ നിന്നും അഴിച്ച് മാറ്റിയത്. ചെങ്ങളം വായന ശാലാ ജംഗ്ഷനിലെ ട്രാൻസ്ഫോമർ ആണ് ഇത്തരത്തിൽ അഴിച്ച് മാറ്റിയത്. എന്നാൽ , ഈ ട്രാൻസ്ഫോമർ ഇവിടെ തിരികെ സ്ഥാപിക്കാൻ കെ എസ് ഇ ബി അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഇതോടെ പ്രദേശത്ത് വലിയ തോതിലുള്ള വോൾട്ടേജ് ക്ഷാമം ആണ് നേരിട്ടുന്നത്. ഇത് മൂലം പലപ്പോഴും വൈദ്യുത ഉപകരണങ്ങൾ കേട് വരുന്നതും പതിവാണ്. ഫാനും, മോട്ടോറും അടക്കമുള്ള ഉപകരണങ്ങൾ വോൾട്ടേജ് ക്ഷാമം മൂലം തകരാറിലാകുന്നുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി ട്രാൻസ്ഫോമർ പുനസ്ഥാപിച്ച് വോൾട്ടേജ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles