ജയ്പൂര്‍ : കോണ്‍ഗ്രസ് നക്സലിസത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 9 വര്‍ഷക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണത്തില്‍ നക്സല്‍ ആക്രമണങ്ങള്‍ 52 ശതമാനം വരെ കുറക്കാനായെന്നും ആദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിക്കിടെ ചത്തീസ്ഗഢിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
“നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ട്ഒ.ന്ന് നക്സലിസത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ്, മറുവശത്ത്, നക്സലിസത്തെ ഇല്ലാതാക്കുന്ന ബി.ജെ.പി. ഒരു വശത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ്. മറുവശത്ത് കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍, ടോയ്ലറ്റുകള്, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍, ധാന്യങ്ങള്‍, വീടുകള്‍ എന്നിവ നല്കുന്ന ബി.ജെ.പി”- അമിത് ഷാ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ സംസ്ഥാനത്തെ നക്സല്‍ ഭീഷണിയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വന്നാല്‍ ചത്തീസ്ഗഢിന്റെ വികസനത്തിനായി കേന്ദ്രം നല്കുന്ന പണം കോണ്‍ഗ്രസിന്റെ എ.ടി.എം വഴി ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു.