തൃശൂർ: പാപ്പാന് ചട്ടം പഠിപ്പിക്കാൻ ക്രൂരമായ മർദനമുറകൾ ഏറ്റുവാങ്ങേണ്ടി വന്ന കൊമ്പൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. പാപ്പാന്റെ ചട്ടം പഠിക്കലിന്റെ ഭാഗമായി ക്രൂരമായ മർദനത്തിന് ഇരയായ ചുള്ളിയാനയെ ഏഴു മാസത്തോളമായി ചികിത്സയ്ക്കെന്ന പേരിൽ തളച്ചിരിക്കുകയായിരുന്നു. ആനയെ കാണാനെത്തുന്നവരെ പോലും അടുപ്പിക്കാതെയായിരുന്നു ചികിത്സ. ഒടുവിൽ ആന ചരിഞ്ഞപ്പോൾ പുറത്ത് വന്ന ചിത്രം പോലും കാലിലെ വൃണത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ആനപ്രേമികളുടെ പ്രതിഷേധത്തിന് പോലും പക്ഷേ, ചുള്ളിയാനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഏഴു മാസം മുൻപാണ് കാലിൽ വൃണവുമായി ചട്ടിച്ചട്ടി നടക്കുന്ന കൊമ്പന്റെ വേദനനിറഞ്ഞ വീഡിയോ ആനപ്രേമികൾ ജാഗ്രതാ ന്യൂസ് ലൈവിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത്. തുടർന്നു ജാഗ്രതാ ന്യൂസ് ലൈവ് ഈ വാർത്ത ചെയ്തതോടെ ആനയെ ചികിത്സയ്ക്കായി കെട്ടണമെന്നും പുറത്തിറക്കരുതെന്നും നിർദേശം വന്നു. തുടർന്ന് ആനയെ തൃശൂർ ഏങ്ങണ്ടിയൂരിലെ ഉടമയുടെ വീട്ടിൽ കെട്ടിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആന ദാരുണമായി ചരിഞ്ഞിരിക്കുന്നത്. ആന ചരിഞ്ഞു കിടക്കുന്ന ചിത്രം പുറത്ത് വന്നപ്പോൾ കണ്ടത് കാലിൽ അന്നുണ്ടായിരുന്ന മുറിവ് വൃണമായി മാറിയ കാഴ്ചയാണ്. ഈ സാഹചര്യത്തിൽ ആന പ്രേമികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷണ്മുഖപ്രിയൻ എന്ന വിശേഷണത്തിൽ അരിയപ്പെട്ടിരുന്ന ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ മത്സരപ്പൂരങ്ങളിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. ഒരുപാട് ആനകൾ ഉണ്ടായിരുന്ന സ്ഥലമാണ് ചുള്ളിപ്പറമ്പിൽ തറവാട്. ഈ തറവാട്ടിൽ നിന്നാണ് ആനക്കേരളത്തിന് വിഷ്്ണുവിനെ ലഭിച്ച്ത്. നിലവിൽ ഏങ്ങണ്ടിയൂർ ശശിധരൻ ചുള്ളിപ്പറമ്പിലിന്റെ ഉടമസ്ഥതയിലാണ് കൊമ്പൻ ഉള്ളത്. 2000 ജൂൺ ആറിനാണ് തൃശ്ശൂർ ജില്ലയിൽ ഏങ്ങണ്ടിയൂർ ചുള്ളിപ്പറമ്പിൽ തറവാട്ടിൽ 17 വയസുള്ള കൊമ്പൻ എത്തിയത്. ഉത്തർപ്രദേശിലെ കമല സർക്കസ് കേരളത്തിൽ നിന്നും കൊണ്ട് പോയ ഒൻപതു അടിക്കു മേൽ ഉയരം ഉള്ള പിടിയാനയുടെ മകൻ ആണ് വിഷ്ണു.