കോട്ടയം: ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ കുടമാളൂർ അമ്പാടിക്കവലയ്ക്ക് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന മെഡിക്കൽ കോളേജ് റോഡിലാണ് ഇന്ന് രാവിലെ മരം വീണ് ഗതാഗതം തടസപ്പെട്ടത്. റോഡരികിൽ നിന്ന മരം കടപുഴകി റോഡിലേയ്ക്കു വീഴുകയായിരുന്നു. അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements