ചർച്ച് ഓഫ് ഗോഡ് റീജിയൻ ശതാബ്ദി കൺവൻഷൻ ജനുവരി 23 മുതൽ

കോട്ടയം : പാക്കിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ ശതാബ്ദി കൺവൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

Advertisements

23 ന് തിങ്കളാഴ്ച വൈകിട്ട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ നാഷണൽ ട്രഷറാറും കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പുമായ റവ. എൻ പി കൊച്ചുമോൻ ഉത്ഘാടനം ചെയ്യും.  എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസുക്കുട്ടി അദ്ധ്യക്ഷത വഹിയ്ക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസ്തുത മഹായോഗത്തിൽ സ്വദേശത്തും വിദേശത്തും ഉള്ള ദൈവസഭയിലെ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുക്കും. റവ.ആൻഡ്രൂ ബിന്ദ്ര (ഏഷ്യ – പസഫിക്ക് ഫീൽഡ് ഡയറക്ടർ ) റവ. കെ എൻ ആൻഡേഴ്സൻ (സൗത്ത് ഏഷ്യൻ സൂപ്രണ്ട്) എന്നിവർ മുഖ്യാതിഥിതികൾ ആയിരിക്കും. 

പ്രസിദ്ധരായ കൺവൻഷൻ പ്രഭാഷകരായ റവ.സണ്ണി താഴാംപ്പള്ളം, (യു.എസ്. എ.) റവ.ജോ കുര്യൻ (യു.കെ), റവ. ഒ. എം രാജുക്കുട്ടി, റവ. ടോമി ജോസഫ് (യു.എസ്.എ) റവ.ടൈറ്റസ് എബ്രഹാം (സൗദി), റവ. ബെൻസൻ മത്തായി (മുംബൈ) , റവ. എ. എം. വർഗ്ഗീസ് (യു.എസ്.എ) റവ. യേശുനാഥ്ദാസ് (ഡൽഹി) റവ.സണ്ണി വർക്കി, പാസ്റ്റർ.

ടി.ജെ ഫിലിപ്പ്, പാസ്റ്റർ മാത്യു ശമുവേൽ എന്നിവർ ദൈവവചനം ശുശ്രൂഷിയ്ക്കും. 

സംഗീത ആരാധന, ദൈവവചനശുശ്രൂഷ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് & സൺഡേസ്കൂൾ പ്രോഗ്രാം, ലേഡീസ് മീറ്റിംഗ്, സാംസ്കാരിക സമ്മേളനം, മിഷനറി കോൺഫറൻസ്, ഓർഡിനേഷൻ ശുശ്രൂഷ എന്നി പ്രോഗ്രാമുകൾ ഒരാഴ്ച നീണ്ടു നിൽക്കുന്ന കൺവൻഷനിൽ വെച്ച് നടത്തപ്പെടും. 

ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. “ദൈവത്തിനു കൊള്ളാവുന്നവനായി നിൽക്കുക “എന്നതാണ് ചിന്താ വിഷയം.

ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന സഹകരണ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 

കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, സഭാ നേതാക്കന്മാർ, സാമൂദായിക നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. 

29 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ ശതാബ്ദി  കൺവൻഷൻ സമാപിക്കും,

അഡ്മിനിസ്ട്രീറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ, മീഡിയ & പബ്ലിസിറ്റി വിഭാഗത്തിനു വേണ്ടി പാസ്റ്റർ. സണ്ണി പി ജോയി, പാസ്റ്റർ, ജോമോൻ മാത്യു ബ്രദർ. പ്രസാദ് പി. ജി. കൗൺസിൽ പ്രതിനിധി പാസ്റ്റർ. എം. ജെ, സണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.