ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ മലയാള സിനിമയില്‍ ഇടനില സംഘങ്ങള്‍; ആളില്ലാത്ത സിനിമകള്‍ക്കും കാണികള്‍; സിനിമ സംഘടനകൾക്ക് പരാതി നൽകി നിർമാതാക്കൾ

കൊച്ചി : സിനിമകളുടെ ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ മലയാള സിനിമയില്‍ ഇടനില സംഘങ്ങള്‍ സജീവം. ആളില്ലാത്ത സിനിമകള്‍ക്ക് കാണികളെ എത്തിക്കാനും തിയേറ്റർ ബുക്കിങ് ആപ്പുകളില്‍ റേറ്റിങ് വ്യാജമായി കൂട്ടാനുമാണ് ഇടനിലക്കാർ പ്രവർത്തിക്കുന്നത്. കളളപ്പണം വെളുപ്പിക്കാൻ ലാഭവിഹിതം പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തില്‍ മ‍ഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിർമാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ‘തകർത്തു, പൊളിച്ചു, മാരകം’ എന്നൊക്കെ പറഞ്ഞ്, നമ്മള്‍ കേള്‍ക്കുന്ന പല വിശേഷണങ്ങളും വന്ന വഴി കണ്ടല്ലോ, ചില സിനിമകള്‍ ഒക്കെ ഒടിടിയില്‍ കണ്ട്, ഇതാണോ ഇത്ര വലിയ ഹൈപ്പ് ഉണ്ടാക്കിയത് എന്ന് നമ്മള്‍ എത്ര തവണ ചിന്തിച്ചിട്ടുണ്ട്. പേരൊന്നും പറയുന്നില്ല. പക്ഷേ പലതും ഉണ്ട് അങ്ങനെ. കാശ് കൊടുത്ത് വാങ്ങുന്ന റിവ്യൂവും റേറ്റിംഗുകളാണ് ഇതിനൊക്കെ പിന്നിലെന്നാണ് പുറത്തുവരുന്നത്.

Advertisements

മലയാളത്തില്‍ കുറേ നാളായി സിനിമകളുടെ പെരുമഴക്കാലമാണ്. റീലീസ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞാല്‍ ഏതും പിന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. നാലാളു കയറാത്ത സിനിമപോലും റേറ്റിങ് ചാർട്ടുകളില്‍ ഒന്നാമതെത്തും. മലയാളത്തിലെ ചില സിനിമാ നിർമാതാക്കളില്‍ നിന്നാണ് തിയേറ്ററുകളിലേക്ക് ആളെ കയറ്റുന്ന ഇടനിലസംഘങ്ങളെ കുറിച്ചറിഞ്ഞത്. മീനച്ചില്‍ ഡയറീസ് എന്ന പേരില്‍ ഞങ്ങളൊരു സിനിമയെടുക്കുന്നു. ഓഗസ്റ്റ് പതിനഞ്ചിന് റിലീസ്. താരങ്ങളൊന്നുമില്ല. ഒടിടിടയടക്കം വിറ്റുപോകാൻ വേണ്ട ഗിമ്മിക്കുവേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവരം അറിഞ്ഞത്. അൻപത് സെന്‍ററുകളില്‍വരെ തിയേറ്ററുകളിലേക്ക് ആളെ കയറ്റിത്തരും. കൊച്ചിയില്‍ മാളുകളിലടക്കം എല്ലായിടത്തും ആളുണ്ട്. ഓരോ ഷോയ്ക്കും ആളെ കയറ്റും. ടിക്കറ്റ് ചാർജിന് പുറമേ ഓരോ ടിക്കറ്റിനും സർവീസ് ചാർജും വേണം. തിയേറ്റർ ആപ്പുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യും. അതിന്‍റെ രസീതും കയറിയവരുടെ ചിത്രങ്ങളും തെളിവായി അയച്ചുതരും. എല്ലാ ദിവസവും വൈകുന്നേരം കണക്ക് സെറ്റില്‍ ചെയ്യണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രേക്ഷകർ കൈവിട്ട സിനിമകള്‍ക്കുപോലും കിടു, സൂപ്പർ, പൊളി എന്നൊക്കെ റിവ്യൂവും റേറ്റിങ്ങും വരുത്തുന്നതിനും വേറെ കാശുകൊടുക്കണം. ഇങ്ങനെ റിവ്യുവും റേറ്റിങ്ങും എഴുതിച്ച്‌ ആളെ കയറ്റിയിട്ട് നിർമാതാക്കള്‍ക്ക് എന്താണ് ഗുണമെന്ന് തോന്നും. ഒടിടി വില്‍പ്പനയാണ് നിർമാതാക്കളുടെ പ്രധാന വരുമാന സ്രോതസ്. തിയേറ്ററുകളില്‍ അത്യാവശ്യം ഓടിയ സിനിമകളെ വാങ്ങാൻ ആളുണ്ടാവൂ. സാറ്റലൈറ്റ് വില്‍പ്പനയ്ക്കും ഓടിയ സിനിമകള്‍ വേണം. ‌റിലീസ് ദിവസം തന്നെ കാശുകൊടുത്ത് പോസിറ്റീവ് റിവ്യൂ എഴുതിച്ചാലേ തിയേറ്റർ ആപ്പുകളിലെ കമന്‍റ്സ് നോക്കി ആളുകയറൂ. കാശുകൊടുത്ത് ആളെ കയറ്റുന്നതിലൂടെ കൂടുതല്‍ ദിവസങ്ങള്‍ തിയേറ്ററില്‍ ഓടിയെന്ന് വരുത്തിത്തീർക്കാം. അതുവഴികൂടുതല്‍ കച്ചവടം നടക്കും. കളളപ്പണം വെളുപ്പിക്കേണ്ടവർക്ക് അതിനുളള വഴികൂടിയാണിതെന്നാണ് കേന്ദ്ര ഏജൻസികള്‍ സംശയിക്കുന്നത്. വ്യാജമാർക്കറ്റിങ് തന്ത്രങ്ങളിലൂടെ സിനിമയെ വിറ്റുകാശാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ചില നിർമാതാക്കള്‍ തന്നെ സിനിമാ സംഘടനകള്‍ക്ക് പരാാതി നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles