കൊച്ചി :മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയിലൂടെയാണ് പപ്പുവും സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയത്.
പിന്നീട് രഞ്ജന്‍ പ്രമോദിന്റെ റോസ് ഗിറ്റാറിനാല്‍, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ, സജിന്‍ ബാബുവിന്റെ അയാള്‍ ശശി, ബി. അജിത് കുമാറിന്റെ ഈട എന്നീ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചു.
മധുര് ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്റെ അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫര്‍ ആയി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പപ്പു ചീഫ് അസോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയത്. ചാന്ദ്നി ബാറിനു ശേഷം ടി.കെ. രാജീവ് കുമാറിന്റെ ശേഷം, അനുരാഗ് കശ്യപിന്റെ ട്രെന്‍ഡ് സെറ്റര്‍ ചിത്രം ദേവ് ഡി എന്നിവയുടെയും അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫര്‍ ആയിരുന്നു പപ്പു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചീഫ് അസോസിയേറ്റ് ആയി രഞ്ജിത്തിന്റെ ബ്ലാക്കിലും ലാല്‍ജോസിന്റെ ക്ലാസ്മേറ്റ്സിലും പ്രവര്‍ത്തിച്ചു.
സംസ്കാരം ഇന്ന് രാത്രി 11.30 ന് വീട്ടുവളപ്പില്‍ നടക്കും.