ഏറ്റുമാനൂർ : ഒരാഴ്ചയായി അതിരമ്പുഴ മാർക്കറ്റിലുള്ള പച്ചക്കറി കട തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നും , സമരം നടത്തുന്ന ചുമട്ടുതൊഴിലാളികളും അവരുടെ നേതാക്കളും ചേർന്ന് തന്റെ ജീവിതം ദുസഹമാക്കി കൊണ്ടിരിക്കുയാണന്നന്നും
വ്യാപാരി പി. എസ്. സതീഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കടയിലേക്ക് വരുന്ന വാഹനങ്ങൾ തടയുകയും ലോഡ് ഇറക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുകയാണ്.ഭീമമായ നഷ്ടമാണ് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15 വർഷമായി പച്ചക്കറി മാർക്കറ്റിൽ വ്യാപാരം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇവിടെ പച്ചക്കറി സ്റ്റോക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതിനാൽ,പെട്ടെന്ന് ചീഞ്ഞു പോകുന്ന പച്ചക്കറികൾ വീടിനോട് ചേർന്ന് ചെറിയ മുറികൾ ഉണ്ടാക്കി അവിടെ സൂക്ഷിച്ചു വരികയായിരുന്നു.ഇവിടെയും തങ്ങൾക്ക് തൊഴിൽ വേണമെന്ന് പറഞ്ഞതാണ് സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി. യൂണിയനുകളിൽ പെട്ട 10 തൊഴിലാളികളും അവരുടെ നേതാക്കളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.താമസസ്ഥലമായതിനാൽ
സ്വകാര്യത മാനിച്ചാണ് ഇവിടെ പുറത്തുനിന്നുള്ളവർക്ക് തൊഴിൽ നൽകാതിരിക്കുന്നത്.മാർക്കറ്റിലെ തന്റ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾ തന്നെയാണ് വീടിനുമുന്നിൽ കൊടി കുത്തുകയും ഗേറ്റ് അടച്ചുപൂട്ടുകയും ചെയ്യുന്നത്.
തമിഴ്നാട്ടിൽ നിന്നും മറ്റും എത്തിക്കുന്ന പച്ചക്കറി ലോഡ് ഇറക്കാൻ സമ്മതിക്കാതെ ചീഞ്ഞുപോകുന്നു. പച്ചക്കറി ചീഞ്ഞു പോയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
തനിക്ക് സംരക്ഷണം നൽകണമെന്ന് ഏറ്റുമാനൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ യൂണിയൻ നേതൃത്വം ജില്ലാ കോടതിയിൽ നൽകിയെങ്കിലും വിധി സ്റ്റേ ചെയ്തില്ല.വിധി അതേപടി നിലനിർത്തി വ്യാപാരിക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ഉത്തരവുണ്ടായി.
എന്നാൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് തന്റെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നിലപാട് സ്വീകരിച്ചിരിക്കുന്ന ചുമട്ടുതൊഴിലാളികളും
യൂണിയൻ നേതാക്കളും തന്നെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ് സതീഷ് കുമാർ പറഞ്ഞു.