കോട്ടയം : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോഡിന്റെ തൊഴിലാളി രജിസ്‌ട്രേഷൻ ക്യാമ്പും, ലഹരിവിരുദ്ധ ബോധവൽകരണവും, മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് പി.ജെ വർഗ്ഗീസ്, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനംചെയ്തു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.ജി ശേഖരൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ വിപത്തും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഭാവി തലമുറയ്ക്ക് എങ്ങിനെ ഭീഷണിയാകുന്നു എന്ന വിഷയത്തിൽ സീനിയർ സിവിൽ എക്‌സൈസ് ഓഫിസർ (വിമുക്തി മിഷൻ) ബെന്നി സെബാസ്റ്റ്യൻ ക്ലാസെടുത്തു. യോഗത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓപിസർ മനോജ് സെബാസ്റ്റിയൻ സ്വാഗതം ആശംസിച്ചു.