വൈക്കം : സി ഐ ടി യു ടി വി പുരം പഞ്ചായത്ത് കോ-ഓർഡിനേഷൻ സമ്മേളനം നടന്നു. എം സി ജോസഫൈൻ നഗറിൽ ( പഞ്ചായത്ത് വയോജന വിശ്രമ കേന്ദ്രം) നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
കോ-ഓഡിനേഷൻ കമ്മിറ്റി കൺവീനർ ഇ എൻ സാലിമോൻ പതാക ഉയർത്തി. കെ ആർ സഹജൻ അധ്യക്ഷനായി. എം ഡി റിജി രക്തസാക്ഷി പ്രമേയവും, സി എസ് ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി കൺവീനർ ഇ എൻ സാലിമോൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 11 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം സി എസ് ശ്രീകുമാർ, സിഐടിയു ഏരിയ സെക്രട്ടറി ടി ജി ബാബു, ഏരിയ പ്രസിഡന്റ് പി വി പുഷ്കരൻ, കവിത റെജി, ടി എം മജീഷ് എന്നിവർ സംസാരിച്ചു.പി കെ സുജിത് കുമാർ സ്വാഗതവും എൻ രാമദാസ് നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരവാഹികൾ : കെ ആർ സഹജൻ( കൺവീനർ)
പി കെ സുജിത് കുമാർ, കെ ബി സുരേഷ്, റാണിമോൾ, എസ് അനീഷ് ( ജോയിന്റ് കൺവീനർമാർ)