തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരേ ഡിവൈഎഫ്ഐ രാജ്യവ്യാപക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എംപി പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കും ഡിവൈഎഫ്ഐ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഏക സിവില്‍ കോഡിന് പിന്നില്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം മാത്രമാണെന്നും ഏക സിവില്‍ കോഡിനെതിരായി സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്ക്കുന്നവര് ഭാവിയില്‍ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹീം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മഞ്ഞപ്പത്രങ്ങളുടെ വക്താവ് ആകുന്നത് അപലപനീയമാണെന്ന് റഹീം പറഞ്ഞു. പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്റെ പ്രസ്താവന റഹീം തള്ളി. മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.